ഗോമ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 19 യാത്രക്കാരുമായി പോയ വിമാനം കോംഗോയിലെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീണ് 25 പേര്‍ മരിച്ചു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗോമയിലാണ് വിമാനം തകര്‍ന്ന് വീണത്. 17 യാത്രക്കാരും രണ്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച ഗോമ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ തന്നെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു .തുടർന്ന് വിമാനം ജനവാസ മേഖലയിലേക്ക് തകര്‍ന്ന് വീഴുകയുമായിരുന്നു.
ഡോര്‍നിയര്‍ എന്ന സ്വകാര്യ കമ്പനിയുടെ ബിസി ബീ എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അടിയന്തര സഹായത്തിനായി കോംഗോയിലെ യു.എന്‍ മിഷന്‍ രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവാരമില്ലാത്ത വിമാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളിലുള്ള വീഴ്ചയുമാണ് സെന്‍ട്രന്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിമാനപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബിസി ബീ അടക്കമുള്ള
കോംഗോയിലെ വിമാനകമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.