റബാത്ത്: ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നായി 65 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ വാങ്ങാൻ ധാരണയായതായി മോറോക്കൻ ആരോഗ്യമന്ത്രി ഖാലിദ് എയിത് തലേബ്. ചൈനയുടെ സിനോഫാം, ബ്രിട്ടനിലെ ഓക്സ്ഫോർഡ്- ആസ്ട്രസെനേക്ക വാക്സിൻ എന്നിവയാണ് മോറോക്കോ വാങ്ങുന്നത്.
രാജ്യത്തെ 25 ദശലക്ഷം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്നും എയിത് തലേബ് പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്നതിനായി ജനുവരി 13 വരെ മൊറോക്കോയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തര ആഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,650 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 425,864 ആണ്.