ETV Bharat / international

മാലിയില്‍ വംശീയ കൂട്ടക്കൊല; മരണസംഖ്യ 100 കവിഞ്ഞു - violence

അമ്പതോളം അക്രമികള്‍ ബൈക്കുകളിലും ജീപ്പുകളിലുമായി ഗ്രാമം വളഞ്ഞ് വെടിയുതിർക്കുകയായിരുന്നു.

മാലിയില്‍ വംശീയ കൂട്ടക്കൊല
author img

By

Published : Jun 11, 2019, 10:31 AM IST

ബമാക്കോ: മാലിയിൽ വീണ്ടും വംശീയ കൂട്ടക്കൊല. ആയുധധാരികളുടെ വെടിവെപ്പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ദോഗോണ്‍ വംശത്തില്‍പെട്ടവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. നിരവധി പേരെ കാണാതായി. അക്രമികള്‍ ഗ്രാമത്തിന് തീയിട്ടു. അമ്പതോളം അക്രമികള്‍ ബൈക്കുകളിലും ജീപ്പുകളിലുമായി ഗ്രാമം വളഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുടിവെള്ളം, ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ ദോഗോൺ, ഫുലാനി ഗോത്രവർഗങ്ങൾ തമ്മിലുണ്ടായിരുന്ന തര്‍ക്കം കൂട്ടക്കൊലക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

ഈ വര്‍ഷം ആദ്യമുണ്ടായ സമാന ആക്രമണത്തില്‍ ഫുലാനി വംശത്തില്‍പ്പെട്ട 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് , അൽഖ്വയിദ ഭീകരാക്രമണങ്ങളും ആഫ്രിക്കൻ രാജ്യമായ മാലിയില്‍ തുടർക്കഥയാണ്.

Intro:Body:

https://www.abc.net.au/news/2019-06-11/mali-massacre-ethnic-violence-between-dogon-fulani/11197684

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.