ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് സൈനിക കമാൻഡർ ഖലീഫ ഹഫ്‌താറിന്‍റെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഡോക്‌ടർമാർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച നടന്ന ആക്രമണത്തിൽ രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. തെക്കൻ ട്രിപ്പോളിയിലെ എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്ന ഫീൽഡ് ഹോസ്‌പിറ്റലിലാണ് വ്യോമാക്രമണമുണ്ടായത്. ആശുപത്രി ലക്ഷ്യമിട്ട സൈന്യത്തിന്‍റെ മൂന്നാമത്തെ ആക്രമണമാണ് ശനിയാഴ്‌ച ഉണ്ടായത്. ഈ മാസം16 ന് തലസ്ഥാനത്തിനടുത്തുള്ള സ്വാനി ആശുപത്രിയിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് ഡോക്‌ടർമാർക്കും മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു.
ലിബിയയിൽ വ്യോമാക്രമണം; അഞ്ച് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു - ഖലീഫ ഹഫ്‌താർ
തെക്കൻ ട്രിപ്പോളിയിലെ എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്ന ഫീൽഡ് ഹോസ്‌പിറ്റലിലാണ് വ്യോമാക്രമണമുണ്ടായത്

Conclusion: