ETV Bharat / international

ആഫ്രിക്കയിൽ വാക്സിന്‍ സ്വീകരിച്ചവർ ഒരു ശതമാനത്തിൽ താഴെ മാത്രം: ലോകാരോഗ്യ സംഘടന

ആഫ്രിക്കയിൽ ഒരു ശതമാനത്തിൽ താഴെ വരുന്ന ജനസംഖ്യ മാത്രമാണ് വൈറസിനെതിരെ വാക്സിനേഷന്‍ സ്വീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന ആഫ്രിക്കൻ ഡയറക്ടർ മാറ്റ്ഷിഡിസോ മൊയിതി അഭിപ്രായപ്പെട്ടു.

author img

By

Published : Jun 18, 2021, 7:33 AM IST

Less than 1 pc of Africa's population fully vaccinated against COVID-19: WHO  WHO  covid  vaccination  africa  ആഫ്രിക്കയിൽ വാക്സിന്‍ സ്വീകരിച്ചവർ ഒരു ശതമാനത്തിൽ താഴെ മാത്രം: ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന ആഫ്രിക്കൻ ഡയറക്ടർ മാറ്റ്ഷിഡിസോ മൊയിതി  കൊവിഡ്  വാക്സിനേഷന്‍
ആഫ്രിക്കയിൽ വാക്സിന്‍ സ്വീകരിച്ചവർ ഒരു ശതമാനത്തിൽ താഴെ മാത്രം: ലോകാരോഗ്യ സംഘടന

മോസ്കോ: രാജ്യം കൊവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോൾ ആഫ്രിക്കയിൽ ഒരു ശതമാനത്തിൽ താഴെ വരുന്ന ജനസംഖ്യ മാത്രമാണ് വൈറസിനെതിരെ വാക്സിനേഷന്‍ നടത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ ഡയറക്ടർ മാറ്റ്ഷിഡിസോ മൊയിതി

Also read: എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഏകദേശം 12 ദശലക്ഷം ആളുകൾ രാജ്യത്ത് വാക്സിനേഷന്‍ സ്വീകരിച്ചതായി മൊയിതി ട്വിറ്ററിൽ കുറിച്ചു.ആഫ്രിക്ക മൂന്നാം തരംഗ ഭീഷണയിലാണ്. അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വരും.ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ രോഗവ്യാപനത്തെ ഒരു പരിധി വരെ പിടിച്ചുനിർത്താന്‍ സാധിച്ചു.വാക്സിന്‍റെ ലഭ്യതക്കുറവ് മൂലം 23 ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങൾക്ക് ലഭിച്ച ഡോസിന്റെ പകുതിയിൽ താഴെ മാത്രമാണ് ഉപയോഗിച്ചതെന്ന് മൊയ്തി കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം 5 ദശലക്ഷത്തിലധികമായി. മരണസംഖ്യ 136,000 ആയി. 22 ആഫ്രിക്കൻ രാജ്യങ്ങളിൽ ആഴ്ചയിൽ ഇരുപത് ശതമാനത്തിലധികം രോഗ വർധനവാണുള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.