ETV Bharat / international

മിസിസിപ്പിയില്‍ വെള്ളപ്പൊക്കം; ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു

പതിനൊന്ന് മീറ്ററാണ് സ്വോളന്‍ പേല്‍ നദിയിലെ ജലനിരപ്പ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മിസിസിപ്പിയില്‍ വെള്ളപ്പൊക്കം  Flood in Jackson  Mississippi incident  flooded homes in Mississippi  major flooding in Mississippi  വെള്ളപ്പൊക്കം
മിസിസിപ്പിയില്‍ വെള്ളപ്പൊക്കം; ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
author img

By

Published : Feb 18, 2020, 1:06 PM IST

ജാക്‌സണ്‍: ഏതാനും ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ മിസിസിപ്പിയിലെ സ്വോളന്‍ പേല്‍ നദിയിലെ ജനനിരപ്പ് ഉയരുന്നു. പിന്നാലെ തലസ്ഥാന നഗരം വെള്ളത്തിനടിയിലായിരിക്കുകയാണ്. അപകട സാധ്യത മുന്‍നിര്‍ത്തി സമീപനഗരമായ ജാക്‌സണില്‍ നിന്നും ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന തുടരുകയാണ്.

പതിനൊന്ന് മീറ്ററാണ് നദിയിലെ ജലനിരപ്പ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാലാണ് മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി നഗരത്തിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തരെ അയച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.