പോർട്ട ഓ പ്രിൻസ്: ഹെയ്‌തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,419 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 6,000 ആയി. ഹെയ്‌തി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
രാജ്യത്തിന്‍റെ തെക്കൻ മേഖലയായ സെയിന്‍റ് ലൂയിസ് ഡു സുഡ് എന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റർ ആഴത്തിലും 12 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പം ബാധിച്ചത്. വീടുകളും ഓഫിസുകളും ആരാധനാലയങ്ങളും ഉള്‍പ്പടെ നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.
രക്ഷാ പ്രവർത്തനം തുടരുന്നതായും അപകടത്തില്‍പ്പെട്ട എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി ഏരിയല്‍ ഹെൻട്രി കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിനിടെ, ഉഷ്‌ണമേഖല കൊടുങ്കാറ്റായ ഗ്രേസ് തിങ്കളാഴ്‌ച രാത്രി എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രതയിലാണ് രാജ്യം. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read more: ഹെയ്‌തി ഭൂകമ്പം: മരണം 1297 കടന്നു