ലാഗോസ് : നൈജീരിയയിലെ കെബിയില്‍ തോക്കുധാരികളുടെ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഡോങ്കോ വസാഗു പ്രാദേശിക സർക്കാരിന് കീഴിലുള്ള എട്ടിടങ്ങളിലായാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് സംസ്ഥാന പൊലീസ് വക്താവ് നഫിയു അബൂബക്കർ പറഞ്ഞു. ആദ്യ ഘട്ട പരിശോധനയിൽ 66 മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും ഇതുവരെ 88 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും പൊലീസ് വക്താവ് അറിയിച്ചു.
ALSO READ: നൈജീരിയയിൽ ഒരു സംഘം തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
പ്രതിരോധ നടപടിയായി കൂടുതൽ ഇടങ്ങളിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഏപ്രിലിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും സിവിലിയൻ ഡിഫൻസ് ഗ്രൂപ്പിലെ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.