നിയാമി: വന്യജീവി സങ്കേതത്തിൽ ആറ് ഫ്രഞ്ച് പൗരന്മാരെ ഉൾപ്പെടെ എട്ട് പേരെ അജ്ഞാതൻ കൊലപ്പെടുത്തി. തലസ്ഥാനമായ നിയാമിയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള കൊറിലെ ജിറാഫ് റിസർവിലാണ് സംഘം ആക്രമത്തിനിരയായത്.
ആറ് ഫ്രഞ്ച് പൗരന്മാർ ഒരു അന്താരാഷ്ട്ര സഹായ സംഘത്തിലെ ജീവനക്കാരാണ്. ആക്രമണം തങ്ങളുടെ സ്റ്റാഫ് അംഗങ്ങളെ ലക്ഷ്യമിട്ടാണെന്ന് എടിസിഇഡി എന്ന സഹായ സംഘം സ്ഥിരീകരിച്ചു. സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്കറോണുമായി നൈജർ പ്രസിഡന്‍റ് മഹാമദു ഇസ്സൗഫു സംസാരിച്ചു.
പ്രസിഡന്റ് ഇസ്തൗഫു മരിച്ചവരുടെ ബന്ധുക്കൾക്ക് അനുശോചനം രേഖപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്‍റിനെയും അനുശോചനം അറിയിച്ച അദ്ദേഹം തീവ്രവാദത്തിനെതിരെ പോരാടുന്നതിലുള്ള പ്രതിബദ്ധത അചഞ്ചലമാണെന്നും പറഞ്ഞു.