ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ലോകത്താകമാനമുള്ള കോവിഡ് രോഗികൾ 3.24 കോടി കവിഞ്ഞിരിക്കുന്നു. ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം 3,24,08,504 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 9,87,724 പേരാണ് മരണമടഞ്ഞത്. ഇതുവരെ 2,39,24,977 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ 71,85,471 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,07,538 പേർ മരിച്ചു.
ബ്രസീലിൽ ഇതുവരെ 4,659,909 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 139,883 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,023,789 ആയി ഉയർന്നു. 13 ലക്ഷത്തിലേറെ പേർക്കാണ് റഷ്യയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ രോഗമുക്തി നേടുകയും ചെയ്തു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 58,16,103 ആയി. ഔദ്യോഗിക കണക്കനുസരിച്ച് 92,317 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്.