ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,30,853 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 4,133 പേര്‍ മരണപ്പെടുകയും ചെയ്തു. ആകെ 3,14,82,599 പേര്‍ക്കാണ് ലോകത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 9,69,298 മരണവുമുണ്ടായി. പ്രതിദിന കൊവിഡ് ബാധയില്‍ മുന്നില്‍ ഇന്ത്യയാണ്. 74,493 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റദിവസം രോഗം ബാധിച്ചത്. 1,056 പേരുടെ ജീവനും നഷ്ടമായി. അതേസമയം, വിവിധ രാജ്യങ്ങളിലെ രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ടാവുന്നത് ആശ്വാസകരമാണ്. പുതിയ കണക്കുകള്‍പ്രകാരം 2,31,10,083 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 74,03,218 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,832 പേരുടെ നില ഗുരുതരമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ലോകത്ത് ഏറ്റവുമധികം കേസുകൾ 70,46,216 ലും 2,04,506 ൽ കൂടുതൽ മരണങ്ങളും ഉള്ള രാജ്യമാണ് യുഎസ്.എത്രയും പെട്ടെന്ന് കൊറോണ വൈറസ് വാക്സിൻ നൽകാമെന്ന വാഗ്ദാനം ട്രംപ് തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പായി നല്‍കിയിരുന്നു. എന്നാൽ ഡെമോക്രാറ്റുകളും സ്വതന്ത്രരും ചില റിപ്പബ്ലിക്കൻമാരും ട്രംപ് ഭരണകൂടത്തെ ഇക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല.