ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 27,479,194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്‍റെ കണക്കുപ്രകാരം മരണസംഖ്യ 896,421 ആയി ഉയർന്നു.19,573,079 പേർ രോഗമുക്തി നേടി. അമേരിക്കയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 25,000ത്തിലധികം പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,485,567 ആയി ഉയർന്നു. 193,534 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 3,758,618 പേർ സുഖം പ്രാപിച്ചു.
![COVID-19 tracker COVID-19 India coronavirus cases Brazil coronavirus cases India just surpassed Brazil coronavirus കൊവിഡ്-19 കൊറോണ വൈറസ് ലോകത്ത് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/8720249_vghjghj.jpg)
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 90,000 പിന്നിട്ടു. കഴിഞ്ഞദിവസം 90,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം (42,04,614 ) കടന്നു. 71,642 പേർ മരിച്ചു. 32,50,429 പേർ ഇതുവരെ രോഗമുക്തരായി. 8,82,542 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 4,147,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 127,001 പേർ വൈറസ് ബാധമൂലം മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,355,564 ആയി.