അഡിസ് അബാബ: എത്യോപ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,361 പുതിയ കൊവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 172,571 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 2,510 ആയി ഉയർന്നു. 355 പേർ കൂടി രോഗവിമുക്തരായതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 141,195 ആയി. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള പ്രചാരണം എത്യോപ്യൻ സർക്കാർ അടുത്തിടെ ആരംഭിച്ചിരുന്നു.
കിഴക്കൻ ആഫ്രിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,985 പേർക്കു കൂടി കൊവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്തെ ആകെ പരിശോധന നിരക്ക് 2,214,180 ആയി. ഇത് ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യ കൊവിഡ് കേസുകളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടുണീഷ്യ, ഈജിപ്‌ത് എന്നിവയാണ് കേസുകളിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ.