കെയ്‌റൊ: ഈജിപ്തിൽ ആയിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. 1,113 പുതിയ കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,30,126 ഉം മരണസംഖ്യ 7,309 ഉം ആയി ഉയര്‍ന്നു. ഇനിയുമൊരു ലോക് ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും മുഖാവരണം ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് ഭീതിയില്‍ ഈജിപ്ത്; 24 മണിക്കൂറിനിടെ ആയിരത്തിലധികം രോഗബാധ
ഈജിപ്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തിലധികം കൊവിഡ് ബാധകളാണ്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണെന്ന് അധികൃതര്‍ പറയുന്നു.