ബമാകോ: 2018 ഡിസംബറില്‍ ബര്‍കിനോ ഫാസോയില്‍ വെച്ച് തട്ടിക്കൊണ്ടുപോയ രണ്ട് വിദേശികളെ 15 മാസങ്ങൾക്ക് ശേഷം മോചിപ്പിച്ചു. ബര്‍കിനോ ഫാസോയുടെ അയല്‍രാജ്യമായ മാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ പീസ്‌കീപ്പിങ് മിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ബര്‍കിനോ ഫാസോയിലൂടെയുള്ള യാത്രക്കിടെയായിരുന്നു കാനഡ സ്വദേശി എഡിത് ബ്ലെയ്‌സ്, ഇറ്റലി സ്വദേശി ലൂക്ക തഷേറ്റോ എന്നിവരെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയത്.
അല്‍ ഖ്വയ്‌ദ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദസംഘങ്ങൾ സജീവമായ രാജ്യമാണെങ്കിലും തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി അക്രമപരമ്പരകൾ രാജ്യത്ത് അരങ്ങേറിയിരുന്നു. 2018നേക്കാൾ 2000ത്തിലേറെ മരണങ്ങൾ അക്രമങ്ങളെ തുടര്‍ന്ന് ബര്‍കിനോ ഫാസോയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.