അബുജ: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം 2,490,397 ആയി. ഭൂഖണ്ഡത്തിൽ ഇതുവരെ 58,762 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2,094,336 പേർ രോഗമുക്തി നേടി.
ദക്ഷിണാഫ്രിക്ക, മൊറോക്കോ, ഈജിപ്‌ത്, എത്യോപ്യ എന്നിവയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങൾ. അതേസമയം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്‌ത രാജ്യം 912,477. ദക്ഷിണാഫ്രിക്കയിലെ ആകെ മരണസംഖ്യ 24,539 ആണ്.