യൗണ്ടേ: ലിവർപൂൾ താരം സാദിയോ മാനെയുടെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ ആഫ്രിക്കന്‍ നേഷൻസ് കപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് സെനഗൽ. സെമി ഫൈനൽ പോരാട്ടത്തിൽ ബുർകിന ഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ ഫൈനല്‍ ഉറപ്പിച്ചത്.
-
Senegal book their place in the #AFCON2021 final! 🇸🇳 pic.twitter.com/BiCd4XFIl8
— ESPN FC (@ESPNFC) February 2, 2022 " class="align-text-top noRightClick twitterSection" data="
">Senegal book their place in the #AFCON2021 final! 🇸🇳 pic.twitter.com/BiCd4XFIl8
— ESPN FC (@ESPNFC) February 2, 2022Senegal book their place in the #AFCON2021 final! 🇸🇳 pic.twitter.com/BiCd4XFIl8
— ESPN FC (@ESPNFC) February 2, 2022
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കാമറൂൺ ഈജിപ്‌തിനെ നേരിടും. ഈ മത്സരത്തിലെ വിജയികളാവും ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ സെനഗലിന്‍റെ എതിരാളികൾ.
ഗോൾ രഹിതമായ ആദ്യ പകുതിയിൽ സെനഗലിന് അനുകൂലമായി റഫറി രണ്ട് തവണ പെനാൽറ്റി വിളിച്ചെങ്കിലും ‘വാർ’ ഇടപെട്ട് തടഞ്ഞത് ബുർകിന ഫാസോക്ക് തുണയായി. എന്നാൽ രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റിലാണ് നാലു ഗോളുകളും പിറന്നത്. 70-ാം മിനിറ്റില്‍ അബ്‌ഡൊ ഡിയാലോയുടെ ഗോളിൽ മുൻപിലെത്തിയ സെനഗൽ അധികം വൈകാതെ ഇദ്രിസ് ഗുയെ നേടിയ ഗോളിൽ ലീഡ് വർധിപ്പിച്ചു.
82-ാം മിനിറ്റില്‍ ബ്ലാടി ടൂറെയിലൂടെ ഒരു ഗോൾ മടക്കി ബുർകിന ഫാസോ മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമം നടത്തിയെങ്കിലും മത്സരത്തിന്റെ 87-ാം മിനിട്ടിൽ മൂന്നാമത്തെ ഗോൾ നേടി മാനെ സെനഗലിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.
ALSO READ:ബാഴ്‌സയുടെ യൂറോപ്പ ലീഗ് സ്‌ക്വാഡില്‍ ഒസ്‌മാന്‍ ഡെംബെലെ, ഡാനി ആൽവ്സ് പുറത്ത്