അബൂജ: നൈജീരിയയിലെ ഹൈവേയിൽ നടന്ന അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നൈജീരിയയിലെ തെക്കന്‍ ജില്ലയായ ക്രോസ് റിവറിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ട്രക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഫെഡറല്‍ റോഡ് സേഫ്റ്റി കോര്‍പ്‌സിലെ കമാന്‍ഡര്‍ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെല്ലാം ബസിലെ യാത്രക്കാരാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡുകളുടെ മോശം അവസ്ഥയും വാഹനങ്ങളുടെ കാലപ്പഴക്കവും നൈജീരിയയില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നൈജീരിയയില്‍ വാഹനാപകടത്തില്‍ ഒമ്പത് മരണം - Cross River
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
![നൈജീരിയയില്‍ വാഹനാപകടത്തില്‍ ഒമ്പത് മരണം 9-killed-3-injured-in-nigeria-highway-accident നൈജീരിയ അപകടം നൈജീരിയയിലെ ഹൈവേയിൽ നടന്ന അപകടത്തിൽ ഒമ്പത് പേർ മരിച്ചു ക്രോസ് റിവർ Nigeria Cross River accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10606250-657-10606250-1613182290141.jpg?imwidth=3840)