ന്യൂഡൽഹി: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് വാണിജ്യ കപ്പലിലുണ്ടായിരുന്ന ഇരുപത് ഇന്ത്യക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി.ടോഗോയിലെ മാർഷൽ ദ്വീപിന്‍റെ എണ്ണക്കപ്പലായ എംടി ഡ്യൂക്ക് ഓഫ് ലോമിൽ നിന്ന് 20 അംഗ നാവികരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയെന്നാണ് റിപ്പോർട്ട്. ഡിസംബർ 15 ന് ലോമിന് തെക്കുകിഴക്കായി 115 നോട്ടിക്കൽ മൈൽ അകലെ കപ്പലിനെ ആക്രമിച്ചതായാണ് റിപ്പോർട്ട് .
ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് തട്ടി കൊണ്ട് പോയ ഇന്ത്യക്കാരെക്കുറിച്ച് ആശങ്കയുള്ളതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇത്തരത്തിൽ ഈ വർഷം നടന്ന മൂന്നാമത്തെ സംഭവമാണിതെന്നും . ബന്ദികളുടെ സുരക്ഷയെക്കുറിച്ച് നൈജീരിയൻ അധികാരികളുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. നൈജീരിയൻ തീരത്തിന് സമീപം ഹോങ്കോംങിന്‍റെ പതാക പതിപ്പിച്ച കപ്പലിൽ എത്തിയ കടൽക്കൊള്ളക്കാർ 18 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതിന് 10 ദിവസത്തിന് ശേഷമാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കുന്നത്.