കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ (ഡിആർസി) വിമത പോരാളികൾ 15 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണ്. എംബൗ ഗ്രാമത്തിലും പരിസരത്തുമായിരുന്നു ആക്രമണം നടത്തിയത്. യു.എൻ സമാധാന സേനാംഗങ്ങളുടെ പിന്തുണയോടെ ഉഗാണ്ടൻ അതിർത്തിക്കടുത്തുള്ള വനങ്ങളിൽ നിന്ന് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് വിമത പോരാളികള്‍ക്കെതിരെ നടപടി ശക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം.
കഴിഞ്ഞ ആഴ്‌ച മുതൽ തുടരുന്ന പോരാട്ടത്തില്‍ നാല്‍പതിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സിവിൽ സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനാണ് വിമതർ ആക്രമണം നടത്തുന്നതെന്ന് റീജിയണൽ അഡ്‌മിനിസ്ട്രേറ്റീവ് ഡൊണാറ്റ് കിബ്വാന പറഞ്ഞു.