ETV Bharat / international

119 കുടിയേറ്റക്കാരെ ലിബിയയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഐ‌.ഒ‌.എം

author img

By

Published : Nov 9, 2020, 5:02 PM IST

അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരികെ അയക്കുമെന്ന് ഐ‌.ഒ‌.എം ട്വീറ്ററിലൂടെ അറിയിച്ചു.

immigrants  IOM  illegal immigrants  കുടിയേറ്റക്കാർ  ഐ‌.ഒ‌.എം  അനധികൃത കുടിയേറ്റക്കാർ
119 കുടിയേറ്റക്കാരെ ലിബിയയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഐ‌.ഒ‌.എം

ലിബിയ: സ്‌ത്രീകളും കുട്ടികളുമടക്കം 119 അനധികൃത കുടിയേറ്റക്കാരെ ലിബിയയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ‌.ഒ‌.എം). അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരികെ അയക്കുമെന്ന് ഐ‌.ഒ‌.എം ട്വീറ്ററിലൂടെ അറിയിച്ചു. മുഅമ്മർ ഗദ്ദാഫിയുടെ മരണത്തെ തുടർന്നുള്ള രാജ്യത്തെ അരക്ഷിതാവസ്ഥയും അരാജകത്വവും കണക്കിലെടുത്താണ് ഐ‌.ഒ‌.എം തീരുമാനം. ലിബിയയിൽ കുടുങ്ങിയ 4,800 ലധികം കുടിയേറ്റക്കാർ വോളണ്ടറി ഹ്യൂമാനിറ്റേറിയൻ റിട്ടേൺ (വി.എച്ച്.ആർ) പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഐ‌.ഒ‌.എം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.