ETV Bharat / headlines

സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ് - ഇന്ത്യന്‍ അത്‌ലറ്റ്

സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് ദ്യുതി.

ദ്യുതി ചന്ദ്
author img

By

Published : May 19, 2019, 7:42 PM IST

ഡൽഹി: താൻ സ്വവര്‍ഗാനുരാഗിയാണെന്ന് വെളുപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. വര്‍ഷങ്ങളായി ഒഡീഷയിലെ തന്‍റെ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ദ്യുതി വ്യക്തമാക്കുകയായിരുന്നു. ഇത് തന്‍റെ സ്വകാര്യതയാണെന്നും അതുകൊണ്ട് പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദ്യുതി പറഞ്ഞു. സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് ദ്യുതി ചന്ദ്.

100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരമാണ്. 100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയായ ദ്യുതി 2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡല്‍ നേടിയിരുന്നു. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ടോക്കിയോ ഒളിമ്പിക്‌സിനും യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഇരുപത്തിമൂന്നുകാരിയായ ദ്യുതി.

'ഞാന്‍ എന്‍റെ ആത്മസഖിയെ കണ്ടെത്തി. ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് എപ്പോഴും ഞാന്‍ പിന്തുണ നല്‍കാറുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. നിലവില്‍ ശ്രദ്ധ മുഴുവന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലുമാണ്. ഭാവിയില്‍ അവളോടൊപ്പം ഒരുമിച്ച് ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം' ദ്യുതി വ്യക്തമാക്കി.

സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി പറഞ്ഞു. പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ദ്യുതി ട്രാക്കില്‍ തിരിച്ചെത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.