മലപ്പുറം: വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ മലപ്പുറം ജില്ലയിലും കുടിവെളളക്ഷാമം രൂക്ഷമാകും. നേരത്തെ 14 ഗ്രാമപഞ്ചായത്തുകളിലാണ് കുടിവെളളക്ഷാമം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 62 ഗ്രാമപഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം രൂക്ഷമാണെന്നാണ് കണക്കുകൾ.
ഭാരതപ്പുഴ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രധാന ജലസ്രോതസുകളിലും വെളളമില്ലാതായി തുടങ്ങിയിട്ടുണ്ട്. മലപ്പുറം നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലേക്കും വെളളം പമ്പ് ചെയ്യുന്ന കടലുണ്ടി പുഴയിലും വെള്ളത്തിൻറെ അളവ് കുറഞ്ഞ് കൊണ്ടിരിക്കയാണ്. ജില്ലയിൽ വേനൽ മഴ കൂടി ലഭിക്കാതായതോടെ ജില്ല കടുത്ത കുടിവെളള ക്ഷാമത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്.
പല സ്ഥലങ്ങളിലും മാസങ്ങളായി ജല അതോറിറ്റിയുടെ വെളളം എത്തിയിട്ട്. മലപ്പുറം നഗരസഭയില്‍ ആറ് ദിവസത്തില്‍ ഒരിക്കല്‍ ഇപ്പോള്‍ വെളളം എത്തിക്കാറുണ്ട്. മഞ്ചേരി പെരിന്തൽമണ്ണ, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിൽ കിണറുകളിലെ വെളളം കുറഞ്ഞ് വരികയാണ്. പരമ്പരാഗത ജലസ്രോതസ്സുകളും വരണ്ടുണങ്ങിയ സ്ഥിതിയാണ്. പ്രദേശത്തെ നഗരപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് കുടിവെളളത്തിന് ഏറെ പ്രയാസം അനുഭപ്പെടുന്നത്.