ETV Bharat / entertainment

Naslen Entry as Hero | 18+ ലൂടെ നായകനായി അരങ്ങേറാന്‍ നസ്‌ലന്‍ ; അരുണ്‍ ഡി ജോസ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് - റൊമാന്‍റിക് കോമഡി ഡ്രാമ

ജോ ആന്‍റ് ജോ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് സംവിധായകന്‍ അരുണ്‍ ഡി ജോസ്

Youth actor Naslen  Youth actor Naslen entering as Hero  18 plus  Naslen K Gafoor  18 plus Official trailer  Naslen Entry as Hero  നായകനായി അരങ്ങേറാന്‍ നസ്ലിൻ  നസ്ലിൻ  അരുണ്‍ ഡി ജോസ്  ട്രെയിലർ പുറത്ത്  ജോ ആന്‍റ് ജോ  യുവതാരം നസ്ലിൻ  റൊമാന്‍റിക് കോമഡി ഡ്രാമ  സാഫ് ബ്രോസ്
18+ ലൂടെ നായകനായി അരങ്ങേറാന്‍ നസ്ലിൻ; അരുണ്‍ ഡി ജോസ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്
author img

By

Published : Jun 20, 2023, 11:05 PM IST

ലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്‌ലന്‍ ആദ്യമായി നായകനാവുന്ന '18+' എന്ന റൊമാന്‍റിക് കോമഡി ഡ്രാമ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജോ ആന്‍റ് ജോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '18+'. യുവമനസുകളുടെ പ്രസരിപ്പാർന്ന ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.

ചിത്രത്തില്‍ ആരെല്ലാം: ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ.യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഫലൂദ എന്‍റര്‍ടെയ്ന്‍മെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ.ഗോപിനാഥ്, ജി.പ്രജിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു.

വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് "മദനോത്സവം" എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു. എ.ഡി.ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

Also read: പ്രദർശനത്തിനൊരുങ്ങി '18+'; റൊമാന്‍റിക് കോമഡി ഡ്രാമയില്‍ നസ്‌ലിൻ നായകൻ

ചമന്‍ ചാക്കോ (എഡിറ്റർ), ക്രിസ്റ്റോ സേവ്യർ (പശ്ചാത്തല സംഗീതം), നിമേഷ് താനൂര്‍ (പ്രൊഡക്ഷന്‍ ഡിസൈനർ), ഷാഫി ചെമ്മാട് (പ്രൊഡക്ഷന്‍ കണ്‍ട്രോളർ), സുജിത് സി.എസ് (കോസ്‌റ്റ്യൂം ഡിസൈനർ), സിനൂപ്‌രാജ് (മേക്കപ്പ്), ശ്രീക്കുട്ടന്‍ ധനേശന്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), റെജിവൻ അബ്‌ദുള്‍ ബഷീര്‍ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), ലിജു പ്രഭാകരൻ (ഡിഐ), വിഷ്‌ണു സുജാതൻ (സൗണ്ട് മിക്‌സിങ്), അര്‍ജുന്‍ സുരേഷ് (സ്‌റ്റിൽസ്), എഎസ് ദിനേശ് (പിആര്‍ഒ) എന്നിവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്. യെല്ലോടൂത്ത് പരസ്യകല ചെയ്യുന്ന ചിത്രം ഐക്കൺ സിനിമാസാണ് വിതരണം ചെയ്യുന്നത്.

Also read: 'ആ കമന്‍റിട്ടത് ഞാനല്ല', വ്യാജ എഫ്‌ബി അക്കൗണ്ട് ഉണ്ടാക്കിയ പൊല്ലാപ്പില്‍ വിശദീകരണവുമായി നസ്‌ലന്‍

പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളി പ്രേക്ഷകർക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത യുവതാരമാണ് നസ്‌ലൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം പിന്നീട് വരനെ ആവശ്യമുണ്ട്, ഹോം, ജോ ആൻഡ് ജോ, പത്രോസിന്‍റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും കാണികളെ രസിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.