ETV Bharat / entertainment

തമിഴ്‌നാട്ടിലും ചരിത്രം കുറിക്കാന്‍ യഷ് : റോക്കി ഭായിയുടെ പുതിയ നേട്ടം

ആയിരം കോടിയും കടന്ന് ഇപ്പോഴും തിയേറ്ററുകളില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്‍റെ ആവേശം തുടരുകയാണ്

author img

By

Published : May 3, 2022, 10:27 PM IST

yash kgf chapter 2  kgf 2 latest box office collection  kgf 2 tamilnadu 100 crore club  യഷ് കെജിഎഫ് ചാപ്റ്റര്‍ 2  കെജിഎഫ് ചാപ്റ്റര്‍ 2 കളക്ഷന്‍  കെജിഎഫ് ചാപ്റ്റര്‍ 2 തമിഴ്‌നാട് കളക്ഷന്‍
തമിഴ്‌നാട്ടിലും ചരിത്രം കുറിക്കാന്‍ യഷ്, റോക്കി ഭായിയുടെ പുതിയ നേട്ടം അറിഞ്ഞോ?...

കെജിഎഫ് സീരിസിന്‍റെ വമ്പന്‍ വിജയത്തിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി തിളങ്ങിനില്‍ക്കുകയാണ് യഷ്. ആര്‍ക്കും വേണ്ടാതിരുന്ന കന്നട സിനിമയെ എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യയിലെ തന്നെ മുന്‍നിര ഇന്‍ഡസ്ട്രിയാക്കി മാറ്റാന്‍ തന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ റോക്കി ഭായിക്ക് സാധിച്ചു. കെജിഎഫ് ആദ്യ ഭാഗം നല്‍കിയ ആവേശത്തിന്‍റെ പതിന്മടങ്ങ് ആണ് രണ്ടാം ഭാഗം നല്‍കിയത്.

നൂറ് കോടി ബജറ്റില്‍ ഒരുക്കിയ പ്രശാന്ത് നീല്‍ ചിത്രം അടുത്തിടെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. പാന്‍ ഇന്ത്യന്‍ പ്രൊജക്‌ടായി ഒരുക്കിയ സിനിമയ്‌ക്ക് എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കെജിഎഫ് ആദ്യ ഭാഗം തിയേറ്ററുകളില്‍ മിസ് ആയതിന്‍റെ സങ്കടം മിക്കവരും ചാപ്റ്റര്‍ 2 ബിഗ് സ്ക്രീനില്‍ തന്നെ കണ്ട് തീര്‍ത്തു.

നൂറ് കോടിയിലധികം കളക്ഷനാണ് കെജിഎഫ് 2വിന് ആദ്യ ദിനം ലഭിച്ചത്. റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ച വലിയ വരവേല്‍പ്പ് പിന്നീടുളള ദിവസങ്ങളിലും എല്ലായിടത്തും ഉണ്ടായി. ആയിരം കോടിയും കടന്ന് ഇപ്പോഴും തിയേറ്ററുകളില്‍ കെജിഎഫ് ആവേശം തുടരുകയാണ്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടത്തിന് അരികെയാണ് റോക്കി ഭായ്.

കര്‍ണാടക, നോര്‍ത്ത് ഇന്ത്യ, ആന്ധ്ര/തെലങ്കാന എന്നിവിടങ്ങള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടിലും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കെജിഎഫ് 2 തമിഴ്‌നാട്ടില്‍ ഉടന്‍ തന്നെ നൂറ് കോടി ക്ലബ്ബില്‍ എത്തുമെന്ന് അദ്ദേഹം തന്‍റെ പുതിയ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിയ യഷ് ചിത്രത്തിന് ഈദ് സമയത്തും തിയേറ്ററുകളില്‍ വന്‍ ഡിമാന്‍ഡ് ആണുളളത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോക്കി ഭായി ആയി യഷ് പൂണ്ടുവിളയാടിയ ചിത്രത്തില്‍ അധീരയെന്ന കൊടൂര വില്ലനായി സഞ്ജയ് ദത്തും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നു. നായികയായി അഭിനയിച്ച ശ്രീനിധി ഷെട്ടിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

രവീണ ടണ്‌ഠന്‍, പ്രകാശ് രാജ് ഉള്‍പ്പടെയുളള താരങ്ങളാണ് കെജിഎഫ് 2വില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചു. കേരളത്തിലും തരംഗം തുടരുകയാണ് കെജിഎഫ് 2. ബ്രഹ്മാണ്ഡ ചിത്രം അന്‍പത് കോടിയിലധികം കളക്ഷനാണ് കേരളത്തില്‍ നിന്ന് നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.