ETV Bharat / entertainment

'എന്‍റെ വാക്കുകൾക്ക് അടിവരയിട്ട് ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ്'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിനയൻ

author img

By

Published : Jul 31, 2023, 10:51 PM IST

എന്തു കഷ്‌ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ് മടുപ്പിക്കുന്ന ക്രൂരതയാണിതെന്ന് വിനയൻ.

vinayan nemom pushparaj facebook post  vinayan  vinayan facebook post against ranjith  vinayan facebook post  vinayan against ranjith  vinayan Controversy  ranjith controversy  വിനയൻ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  State Film Award controversy  പത്തൊമ്പതാം നൂറ്റാണ്ട്  pathonpatham noottandu  രഞ്ജിത്
വിനയൻ

ഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. വിനയൻ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചു എന്ന ​ഗുരുതരമായ ആരോപണമാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനയൻ ഉന്നയിച്ചത്. ഇപ്പോഴിതാ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനയൻ.

ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിന്‍റെ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്‌പരാജിന്‍റെ വാക്കുകൾ എന്ന നിലയിലാണ് വിനയന്‍റെ കുറിപ്പ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പദവി ദുരുപയോഗം ചെയ്‌ത് അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്ന തന്‍റെ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലെന്ന് നേമം പുഷ്‌പരാജ് പറയുകയാണെന്ന് വിനയൻ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകൻ വിനയന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്: ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിന്‍റെ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന ശ്രീ നേമം പുഷ്‌പരാജിന്‍റെ വാക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്..ഒരു മാദ്ധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജൂറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്‌ത് അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്‌തിരുന്നു.. അതിനു കൃത്യമായ തെളിവുകൾ എന്‍റെ കൈയ്യിലുണ്ടന്നും... ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണമെന്നും ഞാൻ പറഞ്ഞിരുന്നു..

എന്‍റെ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലെന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ.. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്..

ശ്രീ നേമം പുഷ്‌പരാജ് ഈ ശബ്‌ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡു നിർണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം..ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറി മെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ ശ്രീ രഞ്ജിത്തിന് അവകാശമുണ്ടോ?

ഈ വിവരം അവാർഡു നിർണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്‌കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സർക്കാരിന്‍റെ PRDയുടെ കീഴിലായിരുന്നു ഈ അവാർഡു നിർണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാർഡു നിർണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി.

ദേശാടനം എന്ന സിനിമയേ മനഃപ്പൂർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്‌നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിർണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി..

അന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്‌ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്..ശ്രീ ഷാജി എൻ കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെന്‍റെ ഓർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്‌ക്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം...

ഇത്ര ധാർഷ്ഠ്യത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്... സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്...

ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്‌ക്കൽ നയം ഇടതുപക്ഷ സർക്കാരിന്‍റെ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എന്‍റെ സിനിമയ്‌ക്ക് അവാർഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്...

ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിന്‍റെ പുറകെ പോയിട്ടുമില്ല, ഇഷ്‌ടക്കാർക്ക് അവാർഡ് വീതം വച്ച രഞ്ജിത്തിന്‍റെ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന... അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്..

എന്തു കഷ്‌ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ് മടുപ്പിക്കുന്ന ക്രൂരതയാണ്..ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.