ETV Bharat / entertainment

Dhruva Natchathiram | 'ധ്രുവനച്ചത്തിര'ത്തിന്‍റെ വരവറിയിച്ച് ഗൗതം മേനോൻ ; പുതിയ ഗാനം 19ന് എത്തും - ചിയാന്‍ വിക്രം

ഹാരിസ് ജയരാജ് ആണ് സ്‌പൈ ത്രില്ലറായ ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്

Vikram  Gautham Vasudev Menon  Dhruva Natchathiram  Vikram Dhruva Natchathiram  Dhruva Natchathiram song  ഹാരിസ് ജയരാജ്  Harris Jayaraj  ധ്രുവനച്ചത്തിരത്തിന്‍റെ വരവറിയിച്ച് ഗൗതം മേനോൻ  ധ്രുവനച്ചത്തിരം  ചിയാന്‍ വിക്രം  ഗൗതം വാസുദേവ് മേനോൻ
Dhruva Natchathiram
author img

By

Published : Jul 16, 2023, 2:17 PM IST

ചിയാന്‍ വിക്രം (Vikram) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍റെ (Gautham Vasudev Menon) സംവിധാനത്തില്‍ ഒരുങ്ങുന്ന 'ധ്രുവനച്ചത്തിരം' (Dhruva Natchathiram). 2017ല്‍ ചിത്രീകരണം ആരംഭിച്ച്, പല കാരണങ്ങളാല്‍ മുടങ്ങി കിടക്കുകയായിരുന്ന ചിത്രത്തെ സംബന്ധിക്കുന്ന വമ്പൻ അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം ഈ മാസം 19ന് എത്തുമെന്നാണ് അറിയിപ്പ്.

സിനിമയുടെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. '19ന് പുറത്തിറങ്ങുന്ന ഈ ഗാനത്തിലൂടെ ധ്രുവനച്ചത്തിരത്തിന്‍റെ വരവ് അറിയിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് സംവിധായകൻ ആരാധകരുടെ ആവേശത്തെ ഇരട്ടിയാക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

നിരവധി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഹാരിസ് ജയരാജ് (Harris Jayaraj) ആണ് 'ധ്രുവനച്ചത്തിര'ത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ - സ്‌പൈ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 'ജോണ്‍' എന്ന കഥാപാത്രമായാണ് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വിക്രം എത്തുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ് ചിത്രത്തില്‍ വിക്രത്തിന്. നേരത്തെ പുറത്തുവന്ന താരത്തിന്‍റെ ചിത്രങ്ങൾ കയ്യടി നേടിയിരുന്നു.

വിക്രമിനൊപ്പം റിതു വർമ, ഐശ്വര്യ രാജേഷ്, സിമ്രാൻ, രാധിക ശരത്കുമാർ, വിനായകൻ, അർജുൻ ദാസ്, ദിവ്യദർശിനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

READ MORE: Thangalaan| വിക്രമിന്‍റെ 'തങ്കലാന്' പാക്കപ്പ്; അത്ഭുതം സൃഷ്‌ടിക്കാൻ പാ. രഞ്ജിത്തും കൂട്ടരും

മണിരത്‌നം സംവിധാനം ചെയ്‌ത 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രമാണ് വിക്രമിന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ചോള രാജവംശത്തിന്‍റെ ചരിത്രം പ്രമേയമാക്കിയ ഈ മണിരത്‌നം ചിത്രത്തിൽ വിക്രമിനൊപ്പം കാർത്തി, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, തൃഷ കൃഷ്‌ണൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു എന്നിങ്ങനെ നീണ്ട താരനിരയാണ് അണിനിരന്നത്. കൽക്കി കൃഷ്‌ണമൂർത്തി എഴുതിയ 'പൊന്നിയിൻ സെൽവൻ' എന്ന ചോള രാജകുമാരൻ അരുൾമൊഴി വർമ്മന്‍റെ ചരിത്രം പറയുന്ന ഇതിഹാസ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷയിലാണ് പുറത്തിറങ്ങിയത്.

അതേസമയം പാ രഞ്ജിത്തിന്‍റെ 'തങ്കലാൻ' എന്ന ചിത്രമാണ് വിക്രമിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചതും. ഏറെ പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'തങ്കലാന്‍'.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.