ETV Bharat / entertainment

Vijay Birthday | 'ഇന്ത പാടലൈ പാടിയവർ ഉങ്കൾ വിജയ്'; 'ബോംബെ സിറ്റി സുക്ക റൊട്ടി' മുതൽ 'നാ റെഡി താ വരവാ' വരെ - ലിയോ പാട്ട്

1994 മുതൽ 2023 വരെ വിജയ് പാടിയ പാട്ടുകളിലൂടെ ഒരു യാത്ര.

vijay songs in tamil cinema  vijay  Vijay Songs  Vijay Joseph  joseph vijay  vijay birthday  വിജയ്  വിജയ് പിറന്നാൾ  വിജയ് സിനിമകൾ  വിജയ് പാടിയ പാട്ടുകൾ  വിജയ് പാട്ടുകൾ  ലിയോ  നാ റെഡി താ വരവാ  ലിയോ നാ റെഡി താ വരവാ  ലിയോ പാട്ട്  ലിയോ പാട്ട് റിലീസ്
Vijay Birthday
author img

By

Published : Jun 22, 2023, 9:49 AM IST

Updated : Jun 22, 2023, 2:31 PM IST

'ഇന്ത പാടലൈ പാടിയവർ ഉങ്കൾ വിജയ്'...

ദളപതി വിജയ്‌യുടെ പിറന്നാൾ ദിനമായ ഇന്ന് ലോകേഷ്-വിജയ് ചിത്രമായ ലിയോയിലെ ആദ്യ ഗാനം പ്രേക്ഷകർക്ക് മുൻപിൽ എത്തും. 'ഇന്ത പാടലൈ പാടിയവർ ഉങ്കൾ വിജയ്' ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ പങ്കുവച്ചുകൊണ്ട് ലോകേഷ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഈ വാക്കുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

1994ൽ 'രസിഗൻ' എന്ന ചിത്രത്തിനായി വിജയ്‌ പാടിയ ആദ്യ ഗാനമായ 'ബോംബെ സിറ്റി സുക്ക റൊട്ടി'... എന്ന പാട്ടിനിടെ സ്‌ക്രീനിൽ ഇതേ വാക്കുകൾ എഴുതി കാണിച്ചിരുന്നു. ആദ്യ കാലങ്ങളിൽ വിജയ് പാടിയ എല്ലാ ഗാനങ്ങളിലും തിരശീലയിൽ ഈ എഴുത്തും ഒപ്പമുണ്ടാകും.

വിജയ് നല്ലൊരു അഭിനേതാവും നിർമാതാവും മാത്രമല്ല നല്ലൊരു ഗായകനും കൂടിയാണെന്ന് പലതവണ തെളിയിച്ചും തന്നിട്ടുണ്ട്. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. 1984ൽ വെട്രി എന്ന ചിത്രത്തിലൂടെ വിജയ് കാന്തിനോടൊപ്പം അരങ്ങേറ്റം കുറിച്ച വിജയ് 1994ലാണ് ഗായകൻ എന്ന നിലയിലേക്കും രംഗപ്രവേശം നടത്തുന്നത്.

1994ൽ 'രസിഗൻ' എന്ന ചിത്രത്തിനായി വിജയ്‌ പാടിയ ആദ്യ ഗാനമായ 'ബോംബെ സിറ്റി' എന്ന് തുടങ്ങുന്ന ഗാനം. അക്കാലത്തെ സൂപ്പർഹിറ്റ് സംവിധായകൻ ദേവയാണ് ഈ പാട്ടിന് സംഗീതം നൽകിയത്. കെ എസ് ചിത്രയോടൊപ്പം ആണ് വിജയ് ഈ പാട്ട് പാടിയത്. പ്രശസ്‌ത ഗാന രചയിതാവ് വാലിയായിരുന്നു രചന നിർവഹിച്ചത്. 175ഓളം ദിവസം തിയേറ്ററിൽ ഓടിയ ചിത്രം വമ്പൻ വിജയവുമായി. വിജയ്‌ക്ക് ഇളയ ദളപതി എന്ന പേര് ലഭിച്ചതും ഇതേ ചിത്രത്തിലൂടെയായിരുന്നു.

1995ൽ 'ദേവ' എന്ന ചിത്രത്തിൽ മൂന്ന് ഗാനങ്ങൾ വിജയ് പാടി.

'ഒരു കടിതം എഴുതിനേൻ'..

'അയ്യയ്യോ അലമേല്..'

'കോട്ടഗിരി കുപ്പമ്മ'

എന്നീ മൂന്ന് ഗാനങ്ങളാണ് വിജയ് ആലപിച്ചത്. ഒരു കടിതം എന്ന ഗാനം ആലപിച്ചത് എസ്‌പി ബാലസുബ്രഹ്മണ്യം ആണെങ്കിലും പാട്ടിലെ ആദ്യ നാല് വരികൾ ഒരു കത്ത് വായിക്കുന്ന ഈണത്തിൽ പാടിയിരിക്കുന്നത് വിജയ് ആണ്. ദേവ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംഗീത സംവിധാനം നിർവഹിച്ചത്. വാലിയാണ് ഈ ഗാനത്തിന്‍റെയും രചന. ഇതേ സിനിമയിലെ കോട്ടഗിരി കുപ്പമ്മ എന്ന ഗാനം ഗായിക സ്വർണലതയോടൊപ്പമാണ് വിജയ് പാടിയത്.

1995ൽ റിലീസായ വിഷ്‌ണു എന്ന ചിത്രത്തിൽ അമ്മയും മകനും ഒന്നിച്ചുപാടിയിരുന്നു. 'ദൊഡ്ഡബെട്ട റോട്ടുമേലേ' എന്ന ഗാനം അമ്മ ശോഭ ചന്ദ്രശേഖറുമൊത്താണ് വിജയ് ഗാനം ആലപിച്ചത്. വിജയ്‌യുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ ആയായിരുന്നു വിഷ്‌ണു എന്ന ചിത്രം സംവിധാനം ചെയ്‌തത്.

1996ൽ പുറത്തിറങ്ങിയ കോയമ്പത്തൂർ മാപ്പിളൈ എന്ന ചിത്രത്തിൽ ആദ്യമായി ഹിറ്റ് കോമ്പോയായ വിദ്യാസാഗർ-വിജയ് കൂട്ടുകെട്ട് പിറന്നു. 'ബോംബെ പാർട്ടി ശില്‌പ ഷെട്ടി' എന്ന് തുടങ്ങുന്ന ഗാനം വിജയ്‌യുടെ ശബ്‌ദത്തിൽ ആരാധകരിലേക്ക് എത്തി. ഈ ഗാനത്തിന്‍റെ രചന നിർവഹിച്ചതും വാലി തന്നെയായിരുന്നു.

അതേ വർഷത്തിൽ തന്നെ ദേവ-വാലി കൂട്ടുകെട്ടിൽ മാമ്പുമിക് 'മാനവൻ' എന്ന ചിത്രം പുറത്തിറങ്ങി. ഈ സിനിമയിലെ 'തിരുത്തനി പോണ പട്ടൈ' എന്ന ഗാനത്തിന് വിജയ് ശബ്‌ദം നൽകി. എസ് എ ചന്ദ്രശേഖർ തന്നെ ചിത്രത്തിന്‍റെ സംവിധായക കുപ്പായം അണിഞ്ഞു.

സെൽവ എന്ന ചിത്രവും 1996ൽ പുറത്തിറങ്ങി. ഈ സിനിമയിലെ 'ചിക്കൻ കറി...' എന്ന ഗാനവും വിജയ് ആലപിച്ചു. എ വെങ്കിടേഷ് സംവിധാനം ചെയ്‌ത ചിത്രത്തിലെ ഈ ഗാനം സംഗീത സംവിധാനം നിർവഹിച്ചത് സിർപി (Sirpy) ആയിരുന്നു. വാലിയായിരുന്നു വരികൾ എഴുതിയത്. സ്വർണലതയോടൊപ്പമാണ് വിജയ് ഗാനം ആലപിച്ചത്.

1997ൽ പുറത്തിറങ്ങിയ കാലമെല്ലാം കാത്തിരുപ്പേൻ എന്ന ചിത്രത്തിൽ 'അഞ്ചാം നമ്പർ ബസിലേറി...' എന്ന ഗാനത്തിനും വിജയ് ശബ്‌ദം നൽകി. ദേവയായിരുന്നു സംഗീത സംവിധാനം. വരികൾ എഴുതിയത് ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ എസ് സുന്ദർരാജനായിരുന്നു.

അതേവർഷം തന്നെ പുറത്തിറങ്ങിയ 'വൺസ് മോർ' എന്ന ചിത്രത്തിനുവേണ്ടിയും വിജയ് പാടി. കരിയറിലെ ഹിറ്റ് ലിസ്റ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. 'ഊർമിള ഊർമിള...' എന്ന് തുടങ്ങുന്ന ഈ ഗാനത്തിൽ വീണ്ടും അമ്മയും മകനും ഒന്നിച്ചുപാടി. വൈരമുത്തു എഴുതിയ വരികൾക്ക് ദേവയായിരുന്നു ഈണം നൽകിയത്.

അതേവർഷം തന്നെ 'കാതലുക്ക് മരിയാതൈ' എന്ന ചിത്രത്തിനായി.. 'ഓ ബേബി ബേബി' എന്ന ഗാനം വിജയ് ആലപിച്ചു. ഇളയരാജയായിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. ഈ ചിത്രം വിജയ്‌യുടെ കരിയർ തന്നെ മാറ്റിമറിച്ചു എന്നുതന്നെ പറയാം. ഫാസിൽ സംവിധാനം ചെയ്‌ത മലയാളം സിനിമയായ അനിയത്തിപ്രാവിന്‍റെ തമിഴ്‌ റീമേക്കായിരുന്നു കാതലുക്ക് മരിയാദൈ എന്ന ചിത്രം. ഫാസിൽ തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധായകൻ. ഒരു രാജമല്ലി എന്ന മലയാളം ഗാനത്തിന്‍റെ തമിഴ്‌ റീപ്ലേസ്‌മെന്‍റായ 'ഓ ബേബി ബേബി' ഗാനം വിജയ്‌യും സംഗീത സംവിധായകൻ ഇളയരാജയുടെ മകൾ ഭാവതരണിയും ചേർന്നാണ് പാടിയത്. പളനിഭാരതിയായിരുന്നു വരികൾ എഴുതിയത്.

1998ൽ തുള്ളി തിരുന്ത കാലം എന്ന ചിത്രത്തിനായി വിജയ് പാടി. അരുൺ വിജയ് നായകനായ ചിത്രത്തിൽ പി ഉണ്ണികൃഷ്ണൻ, സുജാത എന്നിവരോടൊപ്പമാണ് 'ടക് ടക് ടക്' എന്ന ഗാനം വിജയ് പാടിയത്. ജയന്ത് സംഗീത സംവിധാനം നിർവഹിച്ചപ്പോൾ ബാലശേഖരൻ വരികൾ എഴുതി.

അതേവർഷം തന്നെ 'മൗരിയ മൗരിയ' എന്ന ഗാനം പ്രിയമുടൻ എന്ന ചിത്രത്തിൽ ആലപിച്ചു. അനുരാധ ശ്രീറാമായിരുന്നു ഫീമെയിൽ വോയിസ് നൽകിയത്. പളനി ഭാരതിയാണ് ഗാനത്തിന്‍റെ വരികൾ എഴുതിയത്. വിൻസെന്‍റ് സെൽവ സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു.

1998ലെ വേലൈ എന്ന ചിത്രത്തിലെ 'കാലത്തുക്കേത്ത ഒരു ഗാന'... എന്ന് തുടങ്ങുന്ന ഗാനം യുവന്‍ ശങ്കർ രാജയുടെ സംവിധാനത്തിൽ ദളപതി പാടിയ പാട്ടായിരുന്നു. പ്രമുഖ നടനും ഗായകനുമായ പ്രേംജി അമരനാണ് വിജയ്‌ക്കൊപ്പം പാടിയിരിക്കുന്നത്. രവിഭാരതിയായിരുന്നു രചന.

1998- നിലവേ വാ എന്ന മ്യൂസിക്കൽ ഹിറ്റ്.

'നിലവേ നിലവേ'

'ചന്ദിര മണ്ഡലത്തൈ' എന്നിങ്ങനെ ചിത്രത്തിലെ രണ്ട് പാട്ടുകളാണ് വിജയ് ആലപിച്ചത്. വിദ്യാസാഗറായിരുന്നു സംഗീത സംവിധായകൻ, വരികൾ എഴുതിയത് വൈരമുത്തുവായിരുന്നു.

1999ൽ സൂര്യ നായകനായ പെരിയണ്ണ ചിത്രത്തിനായി മൂന്ന് ഗാനമാണ് വിജയ് ആലപിച്ചത്.

'നാൻ ധമ്മടിക്കിറ സ്റ്റൈൽ'

'ജുദ്ദടി ലീല'

'റോഡില ഒരു ചിന്ന പൊണ്ണു...' എന്നീ ഗാനങ്ങൾ. നടിപ്പിൻ നായകൻ സൂര്യ, വിജയ്‌യുടെ ശബ്‌ദത്തിൽ സ്‌ക്രീനിലെത്തി ആടിത്തിമിർത്തു.

അതേ വർഷത്തിൽ തന്നെ എസ് എ ചന്ദ്രശേഖറുടെ സംവിധാനത്തിൽ വിജയ് നായകനായ ചിത്രമായ നെഞ്ചിനിലെ എന്ന ചിത്രം. സിനിമയിലെ 'തങ്കനിറത്തുക്ക്' എന്ന് തുടങ്ങുന്ന ഗാനമാണ് വിജയ് പാടിയത്. ദേവ തന്നെയായിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. വിജയ്-സ്വർണലത കോമ്പോ വീണ്ടും അരങ്ങിലെത്തി.

2000ൽ പുറത്തിറങ്ങിയ പ്രിയമാനവളെ എന്ന ചിത്രത്തിലെ 'മിസ്സിസിപ്പി നദി' എന്ന ഗാനം. വമ്പൻ മ്യൂസിക്കൽ ഹിറ്റായ ചിത്രം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായി. വിജയ്‌യെ ജനപ്രിയനാക്കിയതും ഇതേ ചിത്രം തന്നെയായിരുന്നു. അനുരാധ ശ്രീറാമിനൊപ്പമാണ് വിജയം ഗാനം ആലപിച്ചത്. വാലിയായിരുന്നു വരികൾക്ക് പിറവി നൽകിയത്.

2001ൽ പുറത്തിറങ്ങിയ ബദ്രി എന്ന ചിത്രത്തിലെ 'എന്നോട ലൈല' എന്ന ഗാനം. ഇപ്പോഴത്തെ ന്യൂജൻ പിള്ളേരും പാടി നടക്കുന്ന ഈ ഗാനം അക്കാലത്തും സൂപ്പർഹിറ്റായിരുന്നു. രമണ ഗോകുലയായിരുന്നു സംഗീത സംവിധായകൻ. വരികൾ എഴുതിയത് പളനിഭാരതി

2002ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രം. വിജയ്‌ ചിത്രത്തിൽ അവതിരിപ്പിച്ച സൂര്യ എന്ന വക്കീൽ വേഷം വേറിട്ടതായിരുന്നു... സിനിമയിലെ 'ഉള്ളത്തൈ കിള്ളാതെ' എന്ന ഗാനം വിജയ് ആലപിച്ചിരുന്നു... ഗാനത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ടായിരുന്നു. ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്രയും വിജയ്‌ക്കൊപ്പം ഈ ഗാനം പാടിയിരുന്നു.

2002- ഭഗവതി എന്ന ചിത്രത്തിലെ 'കൊക്ക കോള ബ്രൗൺ കളർ' എന്ന ഗാനവും വിജയ് പാടി. വടിവേലുവും വിജയ്‌യോടൊപ്പം ഈ ഗാനം ആലപിച്ചിരുന്നു. പാട്ടിറങ്ങി വർഷങ്ങൾക്ക് ശേഷം ടിക് ടോക്കിൽ ഈ ഗാനം വൈറലായിരുന്നു. ഗാനത്തിലെ 'പച്ചപ്പുടവ ഒത്തുപ്പാക്ക്‌ത്.. പുരുഷൻ കൂടെയിര്‌ന്തും എന്ന പാക്ക്‌ത്..' എന്ന ഭാഗമാണ് വൈറലായത്.

2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ വിജയ് പാടിയ 'വാടി വാടി വാടി.. കൈപ്പാടത സിഡി' എന്ന ഗാനത്തിന് തന്നം പ്രത്യേക ഫാൻ ബേസ് ഉണ്ട്. അത്രത്തോളം ഈ ഗാനം ജനശ്രദ്ധ നേടിയിരുന്നു. ഈ പാട്ടിന് ശേഷം ഗായകൻ എന്ന നിലയിൽ വിജയ് ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നീടുള്ള ഏഴ് വർഷങ്ങളിൽ വിജയ് എന്ന ഗായകനെ ആരാധകർക്ക് കാണാൻ കഴിഞ്ഞില്ല. എന്നാൽ നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള വിജയ്‌യുടെ മടങ്ങിവരവ് ഗംഭീരമായിരുന്നു.

2012ൽ പുറത്തിറങ്ങിയ തുപ്പാക്കി എന്ന ചിത്രത്തിലെ 'ഗൂഗിൾ ഗൂഗിൾ' എന്ന് തുടങ്ങുന്ന ഗാനം വമ്പൻ ഹിറ്റായി. പിന്നീട് 2013ൽ തലൈവ എന്ന ചിത്രത്തിലെ വാങ്കണ്ണ വണക്കങ്കണ്ണ എന്ന ഗാനവും 2014ൽ പുറത്തിറങ്ങിയ വിജയ്-മോഹൻലാൽ കൂട്ടുകെട്ടായ ജില്ല എന്ന സിനിമയിലെ കണ്ടാങ്കി കണ്ടാങ്കി എന്ന മെലഡിയും വിജയ് ആലപിച്ചു. വൈരമുത്തു വരികൾ എഴുതിയ ഈ ഗാനം വിജയ് പാടിയത് ശ്രേയ ഘോഷാലിനൊപ്പമായിരുന്നു.

അതേ വർഷം തന്നെ വിജയ് കത്തി എന്ന സിനിമയിൽ ആലപിച്ച ഗാനം അക്കാലത്ത് സ്‌കൂളുകളും കോളജുകളും ആഘോഷവേളകളുമെല്ലാം ഭരിച്ചു. അനിരുദ്ധിന്‍റെ സെൻസേഷണൽ മ്യൂസിക്ക് ഹിറ്റായ 'സെൽഫി പുള്ളെ' എന്ന ഗാനം. കുട്ടികളും മുതിർന്നവരുമൊക്കെ ഏറ്റുപാടിയ ഇജ്ജാതി കളർഫുൾ സോങ്..

2015 'യേണ്ടി യേണ്ടി' എന്ന ഗാനം. പുലി എന്ന ചിത്രത്തിന് വേണ്ടി ശ്രുതി ഹസനും വിജയ്‌യും ചേർന്ന് ഗാനം ഈ ഗാനം ആലപിച്ചു. എന്നാൽ ഈ ചിത്രവും ഗാനവും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

അറ്റ്ലിയുടെ സംവിധാനത്തിൽ 2016ൽ റിലീസായ തെറി എന്ന ചിത്രത്തിലെ 'ഒന്നേ ഒന്ന് കണ്ണേ കണ്ണ് ചെല്ലക്കുട്ടിയെ' എന്ന ഗാനം. നീതി മോഹനാണ് വിജയ്‌ക്കൊപ്പം ഗാനം ആലപിച്ചത്. ചിത്രവും പാട്ടും സൂപ്പർഹിറ്റായിരുന്നു.

2017ൽ ഇറങ്ങിയ ഭൈരവ... എന്ന ചിത്രത്തിലെ 'പാപ്പ പാപ്പ പപ്പരപ്പ പാപ്പ' എന്ന ഗാനം. ചിത്രത്തിനും ഗാനത്തിനും അധികം ജനശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിരുന്നില്ല.

പിന്നീട് 2019ൽ പിറന്നത് ഒരു ബ്ലോക്ക്ബസ്റ്റർ സോങ്. എ ആർ റഹ്മാന്‍റെ സംഗീതത്തിൽ ദളപതി പാടുന്നു. ആളുകളുടെ പ്രതീക്ഷപ്പുറം ഹിറ്റായ ഗംഭീര ഐറ്റമായ ബിഗിൽ എന്ന ചിത്രത്തിലെ 'വെറിത്തനം'. തെന്നിന്ത്യയിൽ വെറിത്തനം തരംഗമായി.

2021ന് പുറത്തിറങ്ങിയ മാസ്റ്റർ എന്ന ചിത്രത്തിലെ വിജയ് അനിരുദ്ധ് കൂട്ടുകെട്ടിൽ പിറന്ന 'ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി' എന്ന ഗാനം. ചിത്രം പോലെ തന്നെ പാട്ടും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

2022ൽ വീണ്ടും വിജയ് - അനിരുദ്ധ് കൂട്ടുകെട്ട്. ബീസ്റ്റ് എന്ന ചിത്രത്തിലെ 'ജോളി ഒ ജിംഖാന' എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽ എഴുതിച്ചേർക്കപ്പെട്ടു.

2023ലെ വാരിസ് എന്ന ചിത്രത്തിലെ വിജയ് പാടിയ 'രഞ്ജിതമേ..' എന്ന ഗാനവും വമ്പൻ ഹിറ്റായി. പാട്ടിൽ വിജയ്‌യും രശ്‌മികയും ആടിത്തിമിർത്തു. ഇനി ആരാധകരുടെ കാത്തിരിപ്പാണ്... മണിക്കൂറുകളുടെ കാത്തിരിപ്പ്... ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയിലെ 'നാ റെഡി താ വരവാ' എന്ന ഗാനം ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. വിജയ്‌യുടെ ശബ്‌ദത്തിൽ പുറത്തിറങ്ങുന്ന ഗാനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം. വിജയ്- അനിരുദ്ധ് കോമ്പോയായ ഗാനം എപ്പോഴത്തെയും പോലെ ഹിറ്റ്ലിസ്റ്റ് പട്ടികയിലേക്ക് എഴുതിച്ചേർക്കുമെന്ന് തീർച്ച.

Last Updated : Jun 22, 2023, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.