ETV Bharat / entertainment

പ്രശസ്‌ത തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു - കോളിവുഡ്

മലയാളത്തില്‍ ശരപഞ്ചരം, ധന്യ, ഡെയ്‌സി, കന്യാകുമാരിയില്‍ ഒരു കവിത ഉള്‍പ്പെടെയുളള സിനിമകളിലും ശരത്‌ ബാബു വേഷമിട്ടിട്ടുണ്ട്.

Sarath Babu passed away  Sarath Babu passes away  tamil actor sarath babu  tamil actor  tamil  kollywood  muthu  rajinikanth  padayappa  ശരത് ബാബു  തമിഴ് നടന്‍ ശരത് ബാബു  തമിഴ് നടന്‍ ശരത് ബാബു അന്തരിച്ചു  തമിഴ് താരം  കോളിവുഡ്  തമിഴ് സിനിമ
Sarath Babu
author img

By

Published : May 22, 2023, 3:37 PM IST

Updated : May 22, 2023, 4:15 PM IST

ഹൈദരാബാദ്: പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത്‌ ബാബു(71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ഇന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗു ഭാഷകളിലെ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് താരം. ശരത് ബാബുവിന്‍റെ നിര്യാണത്തിൽ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.

ശരപഞ്ചരം, ധന്യ, ഡെയ്‌സി, കന്യാകുമാരിയില്‍ ഒരു കവിത എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. വിവിധ ഭാഷകളിലായി 250ല്‍പരം സിനിമകളിലാണ് ശരത്‌ ബാബു തന്‍റെ കരിയറില്‍ വേഷമിട്ടത്. കമല്‍ഹാസന്‍, രജനീകാന്ത്, എന്‍ടിആര്‍, ചിരഞ്‌ജീവി, ബാലകൃഷ്‌ണ ഉള്‍പ്പെടെയുളള തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശരത്‌ ബാബു വിവിധ സിനിമകളില്‍ അഭിനയിച്ചു.

വിജയശങ്കര ദീക്ഷിതുലു- സുശീലാദേവി ദമ്പതികളുടെ മകനായി 1951ലാണ് ശരത്‌ ബാബുവിന്‍റെ ജനനം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ അംദാലവാലസയാണ് സ്വദേശം. കുട്ടിക്കാലത്ത് ഐപിഎസ് ഓഫിസറാവാന്‍ ആഗ്രഹിച്ച അദ്ദേഹം ആകസ്‌മികമായാണ് നാടകരംഗത്തേക്ക് എത്തുന്നത്. കോളേജ് കാലത്ത് നിരവധി നാടകങ്ങളില്‍ ശരത് ബാബു വേഷമിട്ടു.

1973 ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം രാമരാജ്യത്തിലൂടെ നായകനായിട്ടാണ് സിനിമയില്‍ തുടക്കം. തുടര്‍ന്ന് തന്‍റെ രണ്ടാമത്തെ സിനിമയില്‍ വില്ലനായി അദ്ദേഹം വേഷമിട്ടു. 1977ല്‍ സംവിധായകന്‍ കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പട്ടിണ പ്രവേശം എന്ന തമിഴ് സിനിമയിലൂടെയാണ് താരപദവിയിലെത്തിയത്. തുടര്‍ന്ന് തമിഴിലും തെലുഗുവിലുമായി നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചു.

രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമകളായ അണ്ണാമലൈ, മുത്തു, വേലൈക്കാരന്‍ എന്നീ സിനിമകളിലെല്ലാം ശരത് ബാബു അഭിനയിച്ച റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നായകന്‍, സഹനടന്‍, വില്ലന്‍ എന്നീ വേഷങ്ങളില്‍ എല്ലാം അദ്ദേഹം തന്‍റെ സിനിമാജീവിതത്തില്‍ തിളങ്ങി.

എനതര്‍ ഹിസ്റ്ററി, ഗുപ്പെഡു മനസു, ശ്രീങ്കാര രാമ, ദിസ് ഈസ് നോട്ട് എ സ്റ്റോറി, 47 ഡേയ്‌സ്, ബട്ടര്‍ഫ്‌ളൈ, സിതാര, അന്വേഷണ, സ്വാതിമുത്യം, സാഗരസംഗമം, സംസാരം ഉള്‍പ്പെടെയുളള സിനിമകളെല്ലാം ഒരു മികച്ച നടന്‍ എന്ന നിലയില്‍ ശരത്‌ ബാബു അംഗീകരിക്കപ്പെട്ട സിനിമകളാണ്. സിനിമകള്‍ക്ക് പിന്നാലെ സീരിയല്‍ രംഗത്തും അദ്ദേഹം തിളങ്ങി. ഇടിവിയില്‍ സംപ്രേക്ഷണം ചെയ്‌ത അന്തരംഗലു എന്ന സീരിയലിലൂടെയാണ് തുടക്കം.

Also Read: 'തലൈവർ 171 രജനീകാന്തിന്‍റെ അവസാന ചിത്രമോ ? ; സംവിധായകൻ മിഷ്‌കിന്‍റെ പരാമര്‍ശത്തില്‍ ചൂടേറിയ ചര്‍ച്ച

നടി രമപ്രഭയെയാണ് ശരത്‌ ബാബു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്കുളളില്‍ തന്നെ ദാമ്പത്യജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വേര്‍പിരിഞ്ഞു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ എപ്രില്‍ 20നാണ് ശരത്‌ ബാബുവിനെ ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹം മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Also Read: ബംഗാളി ടെലിവിഷൻ താരം സുചന്ദ്ര ദാസ്‌ഗുപ്‌ത വാഹനാപകടത്തിൽ മരിച്ചു

Last Updated : May 22, 2023, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.