ETV Bharat / entertainment

Tiger Nageswara Rao Trailer | കടുവ വേട്ട തുടങ്ങി ; 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി - രവി തേജ

Release Scheduled For Dussehra | ഒക്ടോബര്‍ 20ന് ദസറ ആഘോഷത്തോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും

trailer of tiger nageswara rao  tiger nageswara rao  Ravi Teja  Ravi Teja new film  tiger nageswara rao release date  ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവു ട്രെയിലര്‍  ദസറ ദിനത്തിലെ റിലീസ് ചിത്രങ്ങള്‍  രവി തേജ  രവി തേജയുടെ പുതിയ ചിത്രം
Trailer Of Tiger Nageswara Rao
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:42 PM IST

എറണാകുളം : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ (Ravi Teja) 'ടൈഗര്‍ നാഗേശ്വര റാവു' (Tiger Nageswara Rao) എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടുഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ് (Tiger Nageswara Rao Trailer Out- Film Release Scheduled For Dussehra).

ഒക്ടോബര്‍ 20ന് ദസറ (Dussehra) ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. ടൈഗർ അരങ്ങുവാഴുന്ന മോസ്‌റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്‌റ്റുവർട്ട്‌പുരത്തേക്ക് കാഴ്‌ച്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. അധികാരമോഹവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്‍റി-ഹീറോ ആയാണ് സ്‌റ്റുവർട്ട്പുരത്തെ പേരുകേട്ട കള്ളനായ നാഗേശ്വര റാവുവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്‌റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്‍റെ കഥ ഒരു ഘട്ടത്തിൽ അയാളുടെ അറസ്‌റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്‍റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്‍റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നുകാണാൻ സാധിക്കുക.

രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ തന്നെയാണ്. മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിന് പേരുകേട്ട ബാനറാണ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. ഇതേ നിര്‍മ്മാണ കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്‌റ്ററുകളായ കശ്‌മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. നിര്‍മ്മാതാവിന്‍റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷകമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മതി ഐഎസ്‌സിയും സംഗീതസംവിധാനം ജി വി പ്രകാശ് കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

Also Read: Tiger Nageswara Rao Ek Dum Ek Dum Song : ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായർ, നാസർ, ഹരീഷ് പേരടി തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ഐഎസ്‌സി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.