ETV Bharat / entertainment

Swara Bhasker Shared Picture With Her Daughter ഗാസയില്‍ ജനിച്ചാൽ തന്‍റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്ന അടിക്കുറിപ്പില്‍ മകളുമൊത്തുള്ള ചിത്രവുമായി സ്വര ഭാസ്‌കർ - Swara Bhasker drops picture with daughter

Captioning how she would protect her baby if born in Gaza സ്വര ഭാസ്‌കർ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഗാസയില്‍ ജനിച്ചാൽ തന്‍റെ പെൺകുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ആശ്ചര്യപ്പെട്ടു.

Swara Bhasker shared picture with her daughter  Swara Bhasker  how she would protect her baby if born in Gaza  Swara Bhaskar about Israel and Gaza  conflict between Israel and Gaza  സ്വര ഭാസ്‌കർ  മകളുമൊത്തുള്ള ചിത്രം പങ്കുവെച്ച്‌ സ്വര ഭാസ്‌കർ  ഇസ്രായേല്‍ ഗാസ സംഘർഷം  Swara Bhasker drops picture with daughter  ongoing conflict between Israel and Gaza
Swara Bhasker Shared Picture With Her Daughter
author img

By ETV Bharat Kerala Team

Published : Oct 20, 2023, 11:04 PM IST

ഹൈദരാബാദ്: അനുദിനം കൊല്ലപ്പെടുന്ന ഗാസയിലെ മക്കൾക്ക് ഹൃദയസ്‌പർശിയായതും വിപുലവുമായ കുറിപ്പ് സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ച്‌ നടി സ്വര ഭാസ്‌കർ. "അവൾ ഗാസയിൽ ജനിച്ചാൽ" സ്വന്തം മകളെ സംരക്ഷിക്കുന്ന സാങ്കൽപ്പിക സാഹചര്യവും സ്വര കൂട്ടിചേര്‍ത്തു (Swara Bhasker Shared Picture With Her Daughter).

ഏതൊരു അമ്മയ്ക്കും അറിയാം ഒരാൾക്ക് തങ്ങളുടെ നവജാതശിശുവുമൊത്ത്‌ സംതൃപ്‌തിയും സമാധാനവും സന്തോഷവും കൊണ്ട് മണിക്കൂറുകൾ ചെലവഴിക്കാൻ കഴിയുമെന്ന് (Captioning how she would protect her baby if born in Gaza). ഞാനും വ്യത്യസ്‌തയല്ല, ലോകമെമ്പാടുമുള്ള പല അമ്മമാരെയും പോലെ നമ്മുടെ കുഞ്ഞിനെ നോക്കുമ്പോൾ, അവഗണിക്കാൻ പ്രയാസമുള്ള നിരന്തരമായ ഭയാനകമായ ചിന്തകളാൽ ഇപ്പോൾ വികലമായ തോന്നലുണ്ടെന്ന് ഉറപ്പാണ്‌.

അവളുടെ മുഖം കാണുമ്പോള്‍ താൻ ഗാസയിലാണ്‌ ജനിച്ചതെങ്കില്‍ അവളെ എങ്ങനെ സംരക്ഷിക്കും എന്ന് ആശ്ചര്യപ്പെടുത്തോടെ ഞാന്‍ ചിന്തിക്കാറുണ്ട്‌. താൻ ഒരിക്കലും അങ്ങനെയൊരു അവസ്ഥയിൽ അകപ്പെടരുതെന്ന് പ്രാർത്ഥിക്കുന്നു. എന്ത് അനുഗ്രഹത്തോടെയാണ് താൻ ജനിച്ചതെന്നും ഗാസയിലെ കുട്ടികൾ ജനിച്ചു വീണത്‌ ദിനം പ്രതിയുള്ള കൊലപാതകങ്ങളുടെയും തടവിലാക്കപ്പെട്ട ആകാശത്തിൻ കീഴിലേക്കുമാണെന്ന്‌, തന്‍റെ ഒരു മാസത്തോളം പ്രായമുള്ള മകളുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുക്കൊണ്ട്‌ സ്വര കുറിച്ചു.

നമ്മൾക്കിടയിലുള്ള മായം കലരാത്ത തിന്മയും ധാർമ്മിക അധഃപതനവും മനസിലാക്കാൻ കഴിയാത്തതാണ് പ്രശ്‌നം. ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും പള്ളികളിലും കുട്ടികളെ ബോംബെറിയുന്നത് ശിക്ഷയില്ലാതെ ലോകത്തിന്‍റെ വൻശക്തികൾ അനുവദിച്ച ലൈസൻസും നാം ജീവിക്കുന്ന ഇരുണ്ടതും അന്യായവുമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

ഏല്ലാ ദൈവത്തോടും പ്രാർത്ഥിക്കുന്നു, ഗാസയിലെ കുട്ടികളെ കൂടുതൽ വേദനയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കണമെന്ന്‌ കാരണം ലോകം അവരെ സംരക്ഷിക്കില്ല, സ്വര കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 23 ന് സ്വര ഭാസ്‌കര്‍ കുഞ്ഞിന്‌ ജന്മമേകി. ഭർത്താവ് ഫഹദ് അഹമ്മദും സ്വര ഭാസ്‌കറും തങ്ങളുടെ കുഞ്ഞിന് റാബിയ എന്ന് സ്നേഹപൂർവ്വം പേര്‌ നല്‍കി.

അവസാനമെന്ന്‌: ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഇതില്‍ ഭൂരിപക്ഷവും സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12,500 ലധികം പേർക്ക് പരിക്കേറ്റുവെന്നും 1,300 പേർ കൂടി അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇസ്രയേല്‍ വീണ്ടും ഗാസ മുനമ്പിലേക്ക് ബോംബ് വര്‍ഷിച്ചിരുന്നു. പലസ്‌തീനികളോട് അഭയം തേടാന്‍ ആവശ്യപ്പെട്ട മേഖലകളില്‍ തന്നെയായിരുന്നു ഈ ആക്രമണങ്ങള്‍ നടന്നത്. എന്നാല്‍ ലെബനനുമായുള്ള അതിർത്തി പങ്കിടുന്ന ഇസ്രയേലി നഗരം ഒഴിപ്പിക്കാനും ഇവര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ ഹമാസ് പോരാളികള്‍ക്കെതിരെയുള്ള യുദ്ധത്തെക്കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നിയമനിര്‍മാതാക്കളോട് പ്രതികരിച്ചിരുന്നു.

ALSO READ: സാമ്പത്തിക പിന്തുണ ഉറപ്പാക്കും, ഇസ്രയേൽ - യുക്രെയ്‌ന്‍ ജയം അമേരിക്കയുടെ ആവശ്യം : ജോ ബൈഡൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.