രാജ്‌കുമാർ റാവുവും ജാൻവി കപൂറും ഒരുമിക്കുന്ന ക്രിക്കറ്റ് ഡ്രാമ മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രം നിർമിക്കുന്ന ധർമ പ്രൊഡക്ഷൻ ഹൗസ് ട്വിറ്ററിലൂടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവച്ചു.
മഹേന്ദ്ര, മഹിമ എന്നീ കഥാപാത്രങ്ങളെയാണ് രാജ്‌കുമാർ റാവുവും ജാൻവി കപൂറും ചിത്രത്തിൽ അവതരിപ്പിക്കുക. 'ഒരു സ്വപ്‌നവും ഒരിക്കലും ഒറ്റക്ക് പിന്തുടർന്നിട്ടില്ല' എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.
ശരൺ ശർമയാണ് ചിത്രത്തിന്‍റെ സംവിധായകൻ. നിഖിൽ മെഹ്‌റോത്ര ചിത്രത്തിന് തിരക്കഥ ഒരുക്കും. ധർമ്മ പ്രൊഡക്ഷൻസിന് വേണ്ടി ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2021 നവംബറിൽ പ്രഖ്യാപിച്ച ചിത്രം 2022 ഒക്‌ടോബർ 7ന് തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം.