കന്നട താരം രാഗിണി ദ്വിവേദിയെ Ragini Dwivedi കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല' Sheela. ഒരേസമയം മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ Sheela first look poster പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ Shine Tom Chacko, ഹന്ന റെജി കോശി തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
ഒരു സര്‍വൈവല്‍ ത്രില്ലറാണ് ഷീല Survival thriller Sheela എന്നാണ് ഫസ്‌റ്റ് ലുക്ക് നല്‍കുന്ന സൂചന. ദേഹമാസകലം ചോര ഒലിപ്പിച്ച രാഗിണിയുടെ കഥാപാത്രത്തെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ഇതാദ്യമായല്ല കന്നട താരം രാഗിണി മലയാളത്തില്‍ എത്തുന്നത്. 'കാണ്ഡഹാര്‍' Kandahar, 'ഫെയ്‌സ് ടു ഫെയ്‌സ്' Face to Face, 'പുതുമുഖങ്ങള്‍' Puthumukhangal എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഗിണി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഷീല.
ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവത്‌കരിക്കുന്ന ചിത്രമാണ് 'ഷീല'.
രാഗിണി നായികയായെത്തുന്ന ചിത്രത്തില്‍ റിയാസ് ഖാൻ, മഹേഷ്, സുനിൽ സുഖദ, അവിനാഷ് (കന്നട നടന്‍), പ്രദോഷ് മോഹന്‍, മുഹമ്മദ് എരവട്ടൂർ, ശോഭരാജ് (കന്നട നടന്‍) ശ്രീപതി, ചിത്ര ഷേണായി, ലയ സിംപ്‌സണ്‍, ജാനകി ദേവി, ബബിത ബഷീർ, സ്നേഹ മാത്യു തുടങ്ങിയവരും അണിനിരക്കും.
പ്രിയ ലക്ഷ്‌മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ ഡിഎം പിള്ള ആണ് സിനിമയുടെ നിര്‍മാണം. അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണം നിര്‍വഹിക്കും. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. ടിപിസി വളയന്നൂർ, ജോർജ് പോൾ, റോസ് ഷാരോൺ ബിനോ എന്നിവരുടെ വരികൾക്ക് എബി ഡേവിഡ്, അലോഷ്യ പീറ്റർ എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കുക.
ബിജിഎം - എബി ഡേവിഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് ഏലൂർ, കല - അനൂപ് ചുലൂർ, മേക്കപ്പ് - സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം - ആരതി ഗോപാല്‍, സ്‌റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പരസ്യകല - മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍ - രാജേഷ് പി എം, ആക്ഷന്‍ - റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്‌ടര്‍ - ജംനാസ് മുഹമ്മദ്, സന്ദീപ് എം തോമസ്, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - ശരത് കുമാര്‍, ജസ്‌റ്റിന്‍ ജോസഫ്, സിബിച്ചന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - അനില്‍ ജി നമ്പ്യാർ.
നടി മാത്രമല്ല, ഒരു മോഡല്‍ കൂടിയാണ് രാഗിണി. 'വീര മഡകരി' (2009) എന്ന കന്നട ചിത്രത്തിലൂടയാണ് രാഗിണി സിനിമയിലെത്തുന്നത്. തുടര്‍ന്ന് 'കെംപെ ഗൗഡ' (2011), 'ശിവ' (2012), 'ബംഗരി' (2013), 'രാഗിണി ഐപിഎസ്' (2014) തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രാഗിണി കന്നട സിനിമ രംഗത്തെ മികച്ച താരങ്ങളില്‍ ഒരാളായി മാറി.