ETV Bharat / entertainment

ക്വീൻ എലിസബത്ത് കാണാനെത്തിയവർക്ക് സർപ്രൈസുമായി മീര ജാസ്‌മിനും നരേനും

author img

By ETV Bharat Kerala Team

Published : Dec 30, 2023, 2:35 PM IST

Queen Elizabeth Movie Released: ക്വീൻ എലിസബത്ത് കാണാൻ പത്മ തിയേറ്ററിലെത്തിയ പ്രേക്ഷകർക്കിടയിലേക്കെത്തി മീര ജാസ്‌മിനും നരേനും. ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും താരങ്ങൾ പ്രേക്ഷകരോട് ആരാഞ്ഞു.

ക്വീൻ എലിസബത്ത്  മീര ജാസ്‌മിൻ നരേൻ  Narain and Meera Jasmin  Queen Elizabeth movie
Narain and Meera Jasmin abour Queen Elizabeth film

ക്വീൻ എലിസബത്ത് കാണാനെത്തിയവർക്ക് സർപ്രൈസുമായി മീര ജാസ്‌മിനും നരേനും

ക്വീൻ എലിസബത്ത് കാണാനെത്തിയ പ്രേക്ഷകർക്കിടയിലേക്ക് സർപ്രൈസ് ആയി താരങ്ങൾ. മീര ജാസ്‌മിൻ, നരേൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്‌ത ചിത്രമായ ക്വീൻ എലിസബത്ത് തിയേറ്ററുകളിൽ എത്തി (Queen Elizabeth movie, Meera Jasmin and Narain at Padma theatre). ചിത്രം കാണാനെത്തിയ പ്രേക്ഷകർക്കിടയിലേക്ക് സർപ്രൈസായി താരങ്ങൾ കഴിഞ്ഞ ദിവസം എറണാകുളം പത്മ തിയേറ്ററിൽ എത്തിച്ചേർന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അച്ചുവിന്‍റെ അമ്മ (Achuvinte Amma), മിന്നാമിന്നിക്കൂട്ടം (Minnaminnikoottam), ഒരേ കടൽ (Ore Kadal) തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മീര ജാസ്‌മിനും (Meera Jasmin) നരേനും (Narain) ഒന്നിച്ചെത്തുന്ന എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ടെന്നും നരേൻ അടുത്ത സുഹൃത്തായതുകൊണ്ട് തന്നെ തങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി മികച്ച രീതിയിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുമെന്ന് മീര ജാസ്‌മിൻ മാധ്യമങ്ങളോട് പറഞ്ഞു.

റൊമാന്‍റിക് - കോമഡി എന്‍റർടെയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി, മീര ജാസ്‌മിനും നരേനും മടങ്ങിയെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകർ. തന്‍റെ കരിയറിൽ ഇതുവരെ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ജോണറിലാണ് എം പത്മകുമാർ 'ക്വീൻ എലിസബത്ത്' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്വേത മേനോൻ, മല്ലിക സുകുമാരൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്‍റണി, ജൂഡ് ആന്‍റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ നിങ്ങള് കാത്തോളീ' എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്‍റെ രചന നിർവഹിച്ചത് അർജുൻ ടി സത്യൻ ആണ്.

സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ: ഛായാഗ്രഹണം - ജിത്തു ദാമോദർ, എഡിറ്റർ - അഖിലേഷ് മോഹൻ, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - രഞ്ജിൻ രാജ്, ആർട്ട് ഡയറക്‌ടർ - എം ബാവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, വസ്‌ത്രാലങ്കാരം - ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, സ്റ്റിൽസ് - ഷാജി കുറ്റികണ്ടത്തിൽ, പോസ്റ്റർ ഡിസൈൻ - മനു.

Also read: 'ആ പാദം പൂക്കും ഏകാന്തത' ; ക്വീന്‍ എലിസബത്തിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.