ഹൈദരാബാദ്: ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയുമായുള്ള വിവാഹ വാർത്തകൾ ആരാധാകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ട് നാളേറെയായി. ഈ മാസം 13ാം തിയതി ഡല്‍ഹിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക എന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. ഇതിനിടയില്‍ ഇരുവരും ഒരുമിച്ച് ഐപിഎല്‍ മത്സരം കാണാനെത്തിയതോടെ അഭ്യൂഹങ്ങൾ ശരിയാണെന്നാണ് ആരാധകർ പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോ: കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ് മത്സരം കാണാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. മത്സരത്തിനിടെ ജനക്കൂട്ടത്തെ നോക്കി കൈവീശിക്കാണിക്കുന്ന പരിനീതിയുടെയും രാഘവ് ചദ്ദയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറമുള്ള വസ്‌ത്രമായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇരുവരും ജനക്കൂട്ടത്തിന് നേരെ പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുമ്പോള്‍ ബാബി (നാത്തൂന്‍) എന്ന് ആളുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
ന്യൂഡല്‍ഹിയില്‍ വച്ച് മെയ് 13ന് നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അടുത്തിടെ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഓഫീസ് സന്ദര്‍ശിക്കുന്ന പരിനീതിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിന്‍റെ തയ്യാറെടുപ്പിനായാണ് താരം ഡിസൈനറുടെ ഓഫീസിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്.
വിവാഹ അഭ്യൂഹങ്ങള്‍: അടുത്തിടെ പരിനീതി സില്‍വര്‍ നിറമുള്ള വസ്‌ത്രം ധരിച്ചപ്പോള്‍ പഞ്ചാബി വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടന്നുവെന്ന തരത്തില്‍ സംശയങ്ങള്‍ പ്രചരിച്ചിരുന്നു. ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠന കാലയളവിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നും അന്നു മുതല്‍ ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്നുമാണ് കരുതപ്പെടുന്നത്.
'ഇഷക്‌സാദെ', 'ഹസി തോ പസീ', 'കേസരി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് പരിനീതി. 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍' എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. അതേസമയം, ആം ആദ്‌മി രാഷ്‌ട്രീയ പാര്‍ട്ടി ദേശീയ കൗൺസില്‍ അംഗവും വക്താവും എംപിയുമാണ് രാഘവ് ചദ്ദ.