ETV Bharat / entertainment

പരിണീതി- രാഘവ് ഛദ്ദ വിവാഹ നിശ്ചയം ഇന്ന്, ഡല്‍ഹിയിലെത്തി പ്രിയങ്ക ചോപ്ര - പരിണീതി ചോപ്ര വിവാഹ നിശ്ചയം

അടുത്തിടെ മുംബൈയില്‍ വച്ച് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാഹ അഭ്യൂഹങ്ങള്‍ കൂടുതലായി വന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടക്കുകയാണ്.

parineeti chopra raghav chadha engagement  parineeti chopra engagement  parineeti chopra marriage  parineeti chopra engagement update  raghav chadha  parineeti chopra raghav chadha engagement today  പരിണീതി ചോപ്ര  പരിനീതി ചോപ്ര  പ്രിയങ്ക ചോപ്ര  പരിണീതി ചോപ്ര വിവാഹ നിശ്ചയം
raghav chadha-parineeti chopra
author img

By

Published : May 13, 2023, 3:41 PM IST

Updated : May 13, 2023, 3:47 PM IST

ന്യൂഡല്‍ഹി: ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങളിൽ പുതിയ വഴിത്തിരിവ്. ഇരുവരും ഇന്ന് ഡൽഹിയിൽ വച്ച് വിവാഹ നിശ്ചയം നടത്താൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ. വൈകിട്ട് അഞ്ച് മണിക്ക് കപൂർത്തല ഹൗസിൽ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് പരിണീതിയും രാഘവും മോതിരങ്ങൾ കൈമാറുമെന്നാണ് വിവരം. രാത്രി 8.00 മണിയോടെ നടക്കുന്ന ചടങ്ങിന് പിന്നാലെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം അത്താഴവിരുന്നിലും ഇരുവരും പങ്കെടുക്കും. ബോളിവുഡിലെ പ്രശസ്‌ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കുന്ന വസ്ത്രത്തിലാകും താരം തിളങ്ങുക.

അതേസമയം വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ പരിണീതിയുടെ ബന്ധുവും പ്രശസ്‌ത നടിയുമായ പ്രിയങ്ക ചോപ്ര ഡൽഹിയില്‍ എത്തിക്കഴിഞ്ഞു. എയർപോർട്ടിൽ നിന്നുമുള്ള താരത്തിന്‍റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രിയങ്കയ്ക്ക് പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവരും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

പരിണീതിയും രാഘവ് ഛദ്ദയുമായുള്ള വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് നാളുകളായി. മുംബൈയിൽ വച്ച് അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിവാഹ അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇരുവരും ഔദ്യോഗികമായി വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇരുവരും ഐപിഎൽ ഉൾപ്പെടെ കൂടുതൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായ പരിണീതിയും രാഘവും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സഹപാഠികളായിരുന്നു എന്നാണ് വിവരം.

Last Updated : May 13, 2023, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.