ETV Bharat / entertainment

ഇവിടെ പ്രായം വെറും നമ്പർ മാത്രം; വർക്കൗട്ട് വീഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ - വൃഷഭ

ഫിറ്റ്‍നെസില്‍ മോഹൻലാല്‍ ചെലുത്തുന്ന ശ്രദ്ധയും സമർപ്പണവും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്.

Mohanlal workout video goes viral  Mohanlal workout video  workout video  Mohanlal with workout video  Mohanlal  വർക്കൗട്ട് വീഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ  വർക്കൗട്ട് വീഡിയോയുമായി മോഹൻലാൽ  മോഹൻലാൽ വർക്കൗട്ട് വീഡിയോ  Mohanlal in fitness  Mohanlal fitness  മലൈക്കോട്ടൈ വാലിബന്‍  malaikottai valiban  വൃഷഭ  Vrushabha
Mohanlal
author img

By

Published : Jul 25, 2023, 4:02 PM IST

ർക്കൗട്ടിലും ഫിറ്റ്‌നലിലും ഒരു വിട്ടുവീഴ്‌ചയും വരുത്താത്ത ആളാണ് മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ (Mohanlal). തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ മോഹൻലാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വർക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ലെന്ന് വ്യക്തമാക്കി അദ്ദേഹം പങ്കുവയ്‌ക്കാറുള്ള മുൻ വീഡിയോകള്‍ പോലെ തന്നെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫിറ്റ്‍നെസില്‍ മോഹൻലാല്‍ ചെലുത്തുന്ന ശ്രദ്ധയും സമർപ്പണം കയ്യടി നേടുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്‌തിരിക്കുന്നത്.

അതേസമയം 'മലൈക്കോട്ടൈ വാലിബന്‍' (malaikottai valiban) ആണ് സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന സിനിമയുടെ 130 ദിവസം നീണ്ടു നിന്ന ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസും അനൂപിന്‍റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇതുവരെ സംവിധാനം ചെയ്‌ത ചലച്ചിത്രങ്ങളിലെല്ലാം പതിവ് സിനിമ ചട്ടക്കൂടുകളെ ഭേദിച്ച് തന്‍റേതായ പാത വെട്ടാൻ ശ്രമിക്കാറുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മോഹൻലാലിന്‍റെ ശക്തമായ തിരിച്ചുവരവ് കൂടി ഈ സിനിമയിലൂടെ സാധ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്‌ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

READ MORE: മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ

പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ' (Vrushabha) ആണ് മോഹൻലാലിന്‍റേതായി നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്. നന്ദ കിഷോർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സഹ്‍റ എസ് ഖാന്‍ ആണ് നായിക. റോഷന്‍ മെക, ഷനായ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

എപിക് ആക്ഷന്‍ എന്‍റര്‍ടെയിനറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അച്ഛനും മകനും ചേരുന്ന നാടകീയമായ കഥയാകും ചിത്രം പറയുക. പാന്‍ ഇന്ത്യന്‍ റിലീസായി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തെലുഗു, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ റിലീസിനെത്തും.

READ MORE: 'വൃഷഭ ഫ്രെയിമിലേയ്‌ക്കുള്ള ആദ്യ ചുവടുവയ്പ്പ്‌!'; ലൊക്കോഷന്‍ ചിത്രവുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.