ETV Bharat / entertainment

Queen Elizabeth| ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മീര ജാസ്‌മിൻ - നരേൻ ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക് - നരേൻ

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീൻ എലിസബത്ത്' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി മടങ്ങിയെത്തുന്നത്.

Meera Jasmine  Queen Elizabeth  Narain  Meera Jasmine Narain queen elizabeth movie  M Padmakumar  M Padmakumar new movie  M Padmakumar Queen Elizabeth  മീര ജാസ്‌മിൻ നരേൻ ഹിറ്റ് കോംബോ  മീര ജാസ്‌മിൻ നരേൻ  മീര ജാസ്‌മിൻ  നരേൻ  ക്വീൻ എലിസബത്ത്
Queen Elizabeth
author img

By

Published : Jul 15, 2023, 1:57 PM IST

ലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി മടങ്ങിയെത്തുന്നു. മീര ജാസ്‌മിൻ - നരേൻ ഹിറ്റ് കോംബോയാണ് മലയാള സിനിമാസ്വാദകരുടെ അരികിലേക്ക് വീണ്ടും എത്തുന്നത്. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീൻ എലിസബത്ത്' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രം പ്രദർശനത്തിനായി ഒരുങ്ങുകയാണ്.

കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാന്‍റിക് - കോമഡി എന്‍റർടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തന്‍റെ കരിയറിൽ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ഒരു ജോണറിലാണ് എം. പത്മകുമാർ 'ക്വീൻ എലിസബത്തി'നെ വാർത്തെടുത്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട മീര ജാസ്‌മിൻ.

35 വയസുകാരനായ അലക്‌സ് എന്ന കഥാപാത്രത്തെയാണ് നരേൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന, സൗമ്യനും നിഷ്‌കളങ്കനുമായ കഥാപാത്രമായാണ് മീര ജാസ്‌മിനോടൊപ്പം താരം ബിഗ് സ്‌ക്രീനിലെത്തുന്നത്.

Meera Jasmine  Queen Elizabeth  Narain  Meera Jasmine Narain queen elizabeth movie  M Padmakumar  M Padmakumar new movie  M Padmakumar Queen Elizabeth  മീര ജാസ്‌മിൻ നരേൻ ഹിറ്റ് കോംബോ  മീര ജാസ്‌മിൻ നരേൻ  മീര ജാസ്‌മിൻ  നരേൻ  ക്വീൻ എലിസബത്ത്
മീര ജാസ്‌മിൻ - നരേൻ ഹിറ്റ് കോംബോ തിരിച്ചെത്തുന്നു

'അച്ചുവിന്‍റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് മീര ജാസ്‌മിനും നരേനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ കോംബോയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏതായാലും ഫാമിലി ഡ്രാമയായി ഒരുക്കിയ ഈ ചിത്രം കയ്യടി നേടുമെന്ന പ്രത്യാശയിലാണ് അണിയറക്കാർ.

'വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മീരാ ജാസ്‌മിനും നരേനും പുറമെ ശ്വേത മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്‍റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്‍റണി ജോസഫ്, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഖിലേഷ് മോഹൻ ആണ്. ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് രഞ്ജിൻ രാജ് ആണ്. ചിത്രത്തിനായി പശ്‌ചാത്തല സംഗീതം ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്.

ആർട്ട് ഡയറക്‌ടർ - എം.ബാവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, വസ്‌ത്രാലങ്കാരം - ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - മനു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു 'ക്വീൻ എലിസബത്തി'ന്‍റെ പ്രധാന ലൊക്കേഷനുകൾ.

അതേസമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് '2018' ആണ് നരേന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ താരം അവതരിപ്പിച്ച മത്സ്യബന്ധന തൊഴിലാളിയുടെ വേഷം കയ്യടി നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.