ETV Bharat / entertainment

Mammootty about Oommen Chandy | ഉമ്മൻ ചാണ്ടിക്ക് ഡോക്‌ടറേറ്റ് നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും : മമ്മൂട്ടി

'സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വം, ഒരുമിച്ചൊരുപാട് ഓർമ്മകൾ, ആയിരം അനുഭവങ്ങൾ' - ഉമ്മൻ ചാണ്ടിയെക്കുറിച്ച് മമ്മൂട്ടി

Mammootty  Mammootty about Oommen Chandy  Oommen Chandy  Mammootty on Oommen Chandy death  Oommen Chandy death  Oommen Chandy passed away  Mammootty remembering Oommen Chandy  ഉമ്മൻ ചാണ്ടിയെ ഓർമിച്ച് മമ്മൂട്ടി  ഉമ്മൻ ചാണ്ടി വിടപറഞ്ഞു  ഉമ്മൻ ചാണ്ടി അന്തരിച്ചു  മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്  mammootty facebook post
ഉമ്മൻ ചാണ്ടി
author img

By

Published : Jul 18, 2023, 7:25 PM IST

വിടപറഞ്ഞ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് ചലച്ചിത്ര നടൻ മമ്മൂട്ടി. അതിശക്തനായ നേതാവും വിളിപ്പാടകലെയുള്ള സഹൃദയനുമാണ് ഉമ്മൻ ചാണ്ടിയെന്ന് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു. ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്‌ടറേറ്റ് നൽകിയിട്ടില്ല. നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും എന്നും മമ്മൂട്ടി കുറിച്ചു.

സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചുകാണിച്ചുതന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തോടൊപ്പം ഉള്ളപ്പോൾ താൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്‍റെ താരഭാരം അലിഞ്ഞില്ലാതാവുമെന്നും അദ്ദേഹം ഓർത്തെടുത്തു.

  • " class="align-text-top noRightClick twitterSection" data="">

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചുകാണിച്ചുതന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.

ഞാൻ വിദ്യാർഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ട് ഒപ്പം നടന്നു. ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്‍റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്ത് നാട്ടുകാർക്കിടയിൽ കുഞ്ഞൂഞ്ഞിന്‍റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്‍റെ വിശേഷണം.

"ഞാനാ ഉമ്മൻ‌ചാണ്ടിയാ" എന്നുപറഞ്ഞ് ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.ഒരിക്കൽ ഞങ്ങളുടെ 'കെയർ ആൻഡ് ഷെയർ' പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്‌ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്‌പോൺസർ ചെയ്യാമെന്നേറ്റു. നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്‌തു.

സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്‍റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപ്പെടുത്തി. "സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം".

ഒരു ചിരി മാത്രമായിരുന്നു മറുപടി.'പ്രാഞ്ചിയേട്ടൻ' എന്ന ചിത്രത്തിൽ എന്‍റെ കഥാപാത്രം പോലും പറയുന്നുണ്ട് 'ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളൂ ' എന്ന്...ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ,ഒരുപാടെഴുതുന്നില്ല. എഴുതേണ്ടിവന്ന ഒരനുഭവം കൂടി. അദ്ദേഹത്തിന്‍റെ ആത്മകഥയ്‌ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു.

അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ, "ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്‌ടറേറ്റ് നൽകിയിട്ടില്ല. നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും''.

READ ALSO: Mohanlal about Oommen Chandy | 'സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന മനുഷ്യസ്‌നേഹി' ; ഉമ്മൻ ചാണ്ടിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

ഇന്ന് പുലർച്ചെ 4.25 നാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്നലെ രാത്രിയിൽ ആരോഗ്യ സ്ഥിതി വഷളായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.