നവാഗതനായ ജോഷ് (Josh) തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 'കിർക്കൻ' (Kirkkan) റിലീസിനൊരുങ്ങുന്നു. കനി കുസൃതി (Kani Kusruti), സലിംകുമാർ (Salim Kumar), ജോണി ആന്‍റണി (Johny Antony), മഖ്‌ബൂൽ സൽമാൻ (Maqbool Salmaan), അപ്പാനി ശരത്ത് (Appani Sarath), വിജയരാഘവൻ (Vijayaraghavan), മീര വാസുദേവൻ (Meera Vasudevan), അനാർക്കലി മരിക്കാർ (Anarkali Marikar), ജാനകി മേനോൻ (Janaki Menon), ശീതൾ ശ്യാം (Sheethal Shyam) എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂലായ് 21ന് റിലീസിന് എത്തും.
- " class="align-text-top noRightClick twitterSection" data="">
ക്രൈം ത്രില്ലർ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് അനൗൺസ്‌മെന്‍റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പൂര്‍ണമായും ത്രില്ലര്‍ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ചിത്രം 'പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഉല്ലാസ് ചെമ്പനാണ് ഈ ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് കോട്ടയത്ത് നടന്ന ഒരു സംഭവമാണ് സിനിമയ്‌ക്ക് ആധാരമായത് എന്നാണ് വിവരം. ഒരു പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് 'കിർക്കന്‍റെ' കഥ വികസിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകർക്കരികിൽ എത്തും.
മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രത്തിന്‍റെ നിർമാണം. ഔൾ മീഡിയ എന്‍റർടൈൻമെസിന്‍റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരും സിനിമയുടെ നിർമാണ പങ്കാളികളാണ്.
സ്‌ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ ഒരിടവേളയ്‌ക്ക് ശേഷമാവും ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. ഗൗതം ലെനിൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം രോഹിത് വി എസ് വാര്യത്തും കൈകാര്യം ചെയ്യുന്നു. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് മണികണ്‌ഠൻ അയ്യപ്പയാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
പ്രോജക്‌ട് ഡിസൈനർ - ഉല്ലാസ് ചെമ്പൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ - ഡി. മുരളി, ഫിനാൻസ് കൺട്രോളർ - ഡില്ലി ഗോപൻ, മേക്കപ്പ് - സുനിൽ നാട്ടക്കൽ, കലാസംവിധാനം - സന്തോഷ് വെഞ്ഞാറമ്മൂട്, വസ്‌ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ - രമേഷ് റാം, സംഘട്ടനം - മാഫിയ ശശി, കളറിസ്റ്റ് - ഷിനോയ് പി ദാസ്, റെക്കോർഡിങ് - ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ - ജെസ്വിൻ ഫിലിക്സ്, സൗണ്ട് മിക്സിങ് - ഡാൻ ജോസ്, വി. എഫ്. എക്‌സ്. - ഐ. വി. എഫ്. എക്‌സ്. കൊച്ചിൻ, സ്റ്റിൽസ് - ജയപ്രകാശ് അത്തലൂർ, ഡിസൈൻ - കൃഷ്‌ണ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: 'മുഖങ്ങളെ തേടി ഒരു യാത്ര'; നായകനായി സലീം കുമാർ, ടൈറ്റില്‍ പോസ്റ്റർ പുറത്ത്