ETV Bharat / entertainment

DIGITAL VILLAGE| പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഡിജിറ്റൽ വില്ലേജ്'; ടീസർ റിലീസായി - new malayalam releases

വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിനായി അവർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.

Digital Village movie Official Teaser out  Digital Village movie Official Teaser  Digital Village movie  Digital Village Teaser out  Digital Village Official Teaser  Digital Village Teaser  ഡിജിറ്റൽ വില്ലേജ്  ഉത്സവ് രാജീവ്  Ulsav Rajeev  ഫഹദ് നന്ദു  Fahad Nandu  ഡിജിറ്റൽ വില്ലേജ് ടീസർ പുറത്ത്  ഡിജിറ്റൽ വില്ലേജ് ടീസർ  പുതുമുഖങ്ങൾ അണിനിരക്കുന്ന ഡിജിറ്റൽ വില്ലേജ്  new malayalam releases  new malayalam movies
Digital Village
author img

By

Published : Jul 25, 2023, 3:18 PM IST

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ് (Ulsav Rajeev), ഫഹദ് നന്ദു (Fahad Nandu) എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഡിജിറ്റൽ വില്ലേജ്’ (Digital Village). നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്‌നത്തിന്‍റെ സാക്ഷാത്കരമായ 'ഡിജിറ്റൽ വില്ലേജ്' ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നു (Digital Village Teaser). രസകരമായി അണിയിച്ചൊരുക്കിയ ടീസർ സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

കേരള - കർണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്‌മയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ടീസറില്‍ ഉള്ളത്. ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ സിനിമയിൽ സീതാഗോളി, കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഹൃഷികേശ്, വൈഷ്‌ണവ്, അമൃത് കെ ശാന്ത്, അഭിന വിജയൻ, പ്രജിത, ആഷിക് മുരളി, സുരേഷ് ഇ.ജി. എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവർക്ക് പുറമെ സുരേഷ് ബാബു കണ്ണോം, ഹരീഷ് പള്ളിക്കണ്ടം, എം സി മോഹനൻ, സി പി ശുഭ, ഇന്ദിര കെ, തുളസീധരൻ, എസ് ആർ ഖാൻ, രാജേന്ദ്രൻ, ആൽവിൻ മുകുന്ത്, ജോമോൻ ജോതിർ എന്നിവരും അണിനിരക്കുന്നു.

വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിനായി നടത്തുന്ന ശ്രമങ്ങളുമാണ് ‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രത്തിൽ നർമത്തിന്‍റെ മേമ്പൊടിയോടെ ദൃശ്യവൽക്കരിക്കുന്നത്. യുലിൻ പ്രൊഡക്ഷൻസിന്‍റെ (Yulin Productions) ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ‘ഡിജിറ്റൽ വില്ലേജ്’. ആഗസ്റ്റ് 10ന് ചിത്രം പ്രദർശനത്തിനെത്തും.

ശ്രീകാന്ത് പി എം ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത് ചന്ദ്രൻ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ഹരി എസ് ആർ (Hari S R) ആണ്. എഡിറ്റിങ് മനു ഷാജുവും നിർവഹിക്കുന്നു.

വസ്‌ത്രാലങ്കാരം - സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍ ബി. മേനോന്‍, കല സംവിധാനം - ജോജോ ആന്‍റണി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഉണ്ണി സി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ - സി. ആര്‍. നാരായണന്‍, അസോസിയേറ്റ് ഡയക്‌ടര്‍ - ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍ - അരുണ്‍ രാമവര്‍മ്മ, ചമയം - ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്‌ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ - ജോണ്‍സണ്‍ കാസർകോട്, സ്റ്റില്‍സ് - നിദാദ് കെ. എന്‍, ഡിസൈന്‍ - യെല്ലോ ടൂത്ത്, പി ആര്‍ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. കാസർകോട് ജില്ലയിലെ സീതഗോളി, കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.