ETV Bharat / entertainment

ആരാധ്യയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം: യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി - അഭിഷേക് ബച്ചന്‍

ആരാധ്യ ബച്ചനെ കുറിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ആരാധ്യ പൂര്‍ണ ആരോഗ്യവതിയാണെന്ന് അഭിഭാഷകന്‍. മകള്‍ക്കെതിരെയുള്ള ആരോപണം സഹിക്കാനാവില്ലെന്ന് അഭിഷേക് ബച്ചന്‍.

ആരാധ്യയെ കുറിച്ച് വ്യാജ വാര്‍ത്ത  യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി  ഡല്‍ഹി ഹൈക്കോടതി  Delhi HC restrains YouTube channels  fake news on Aaradhya Bachchan  Aaradhya Bachchan news updates  latest news of Aaradhya Bachchan  ഐശ്വര്യ റായ്  അഭിഷേക് ബച്ചന്‍  സിനിമ വാര്‍ത്തകള്‍
അമിതാഭ് ബച്ചനും ആരാധ്യ ബച്ചനും
author img

By

Published : Apr 20, 2023, 3:58 PM IST

ന്യൂഡല്‍ഹി: താരദമ്പതികളായ ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. തന്‍റെ ആരോഗ്യ നിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ ആരാധ്യ ബച്ചന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പതിനൊന്ന് വയസുകാരിയായ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ആരാധ്യ കോടതിയെ സമീപിച്ചത്.

പരാതിക്കാരി ഉന്നയിച്ച ആവശ്യ പ്രകാരമുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ യൂട്യൂബ് ചാനലുകള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ജസ്റ്റിസ് സി.ഹരി നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ടതോ അവയുമായി സാമ്യമുള്ളതോ ആയ വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ഗൂഗിള്‍ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും ജഡ്‌ജി വ്യക്തമാക്കി. വിഷയത്തില്‍ ഗൂഗിളിന്‍റെ നയം വ്യക്തമാക്കാനും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതി നിര്‍ദേശിച്ചു.

നിയമം വിലക്കിയ സംഭവമാണിതെന്ന് കോടതി: സെലിബ്രിറ്റികളെ കുറിച്ച് യൂട്യൂബിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ആദ്യ സംഭവമല്ലെന്നും എന്നാല്‍ ആരാധ്യയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് കുട്ടിയോടുള്ള കടുത്ത അവഗണനയാണെന്നും കോടതി പറഞ്ഞു. ഓരോ കുട്ടികളോടും അത് സെലിബ്രിറ്റിയാണെങ്കിലും സാധാരണക്കാരാണെങ്കിലും ബഹുമാനത്തോടെ പെരുമാറണം. കുട്ടിയുടെ മാനസികമോ ശാരീരികമോ ആയ കാര്യങ്ങളെ കുറിച്ച് പ്രചരണങ്ങള്‍ നടത്തുന്നത് നിയമം പൂര്‍ണമായും വിലക്കിയിട്ടുള്ള കാര്യമാണെന്നും കോടതി ഓര്‍മിപ്പിച്ചു.

വീഡിയോ കണ്ടതായി ബച്ചന്‍ കുടുംബം: ആരാധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള ഒന്നിലധികം വീഡിയോകള്‍ യൂട്യൂബില്‍ കണ്ടതായി ബച്ചന്‍ കുടുംബം അവകാശപ്പെടുന്നു. ആരാധ്യ മരിച്ചുവെന്നും കുട്ടിയ്‌ക്ക് വൈദ്യ സഹായം ലഭ്യമാക്കാന്‍ ബച്ചന്‍ കുടുംബം പ്രത്യേകിച്ചൊന്നും ചെയ്‌തില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ടെന്നും ബച്ചന്‍ കുടുംബം പറഞ്ഞു.

ആരാധ്യയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരിക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ദയന്‍ കൃഷ്‌ണന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കുട്ടിക്കളിയായി കരുതാനാകില്ലെന്നും വീഡിയോകള്‍ ആരാധ്യയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ബച്ചന്‍ കുടുംബത്തിന്‍റെ പ്രശസ്‌തിയ്‌ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരാതിയുമായി പതിനൊന്നു വയസുകാരി: ഏപ്രില്‍ 20നാണ് ആരാധ്യ വ്യാജ വീഡിയോ സംബന്ധിച്ച് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആരാധ്യയുടെ പരാതി സ്വീകരിച്ച കോടതി ഇന്നാണ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്.

രൂക്ഷ വിമര്‍ശനങ്ങളുമായി അഭിഷേക് ബച്ചനും രംഗത്തെത്തിയിരുന്നു: മാതാപിതാക്കള്‍ക്കൊപ്പം എപ്പോഴും പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട് ആരാധ്യ ബച്ചന്‍. ഇതിനിടെ മകള്‍ക്ക് എതിരെ പ്രചരിച്ച വ്യാജ വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായാണ് അഭിഷേക്‌ ബച്ചന്‍ രംഗത്തെത്തിയത്. തങ്ങളെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ അത് സഹിക്കാന്‍ കഴിയുമെന്നും എന്നാല്‍ ആരാധ്യയെ അധിക്ഷേപിച്ചാല്‍ ഒരു പിതാവെന്ന നിലയില്‍ സഹിക്കാന്‍ കഴിയില്ലെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് തന്‍റെ മുന്നില്‍ വന്ന് ഇത്തരം അഭിപ്രായങ്ങളും പ്രചരണങ്ങളും നടത്താന്‍ ധൈര്യമുണ്ടോയെന്നും ബച്ചന്‍ ചോദിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.