ETV Bharat / entertainment

Oppenheimer Movie | 'ഭ​ഗവത് ​ഗീതയെ അവഹേളിച്ചു', 'ഹിന്ദു മതവിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണം'; 'ഓപ്പൺഹൈമറി'നെതിരെ വിമർശനം - സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ഉദയ് മഹുക്കർ

ഭഗവത് ഗീത വായിക്കുന്ന രംഗം ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നു എന്നും സിനിമയിൽ നിന്ന് അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്‍റെ സ്ഥാപകൻ ഉദയ് മഹുക്കർ രം​ഗത്തെത്തി

oppenheimer  Bhagwat Gita scene Criticism against Oppenheimer  Criticism against Oppenheimer  Oppenheimer Bhagwat Gita scene  Oppenheimer sex scene featuring Bhagavad Gita line  biopic of Robert Oppenheimer  Christopher Nolan  ഭ​ഗവത് ​ഗീതയെ അവഹേളിച്ചു  ഓപ്പൺഹൈമർ ഭ​ഗവത് ​ഗീതയെ അവഹേളിച്ചു  ഓപ്പൺഹൈമർ  ഭഗവത് ഗീത വായിക്കുന്ന രംഗം  ഹിന്ദു സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നു  ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു  സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ  സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ഉദയ് മഹുക്കർ  ഉദയ് മഹുക്കർ
Oppenheimer
author img

By

Published : Jul 23, 2023, 7:41 PM IST

റ്റംബോംബിന്‍റെ പിതാവായ ശാസ്‌ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവിതം ആസ്‌പദമാക്കി വിഖ്യാത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഓപ്പൺഹൈമർ'. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 21) തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫിസിലും മികച്ച പ്രകടമാണ് കാഴ്‌ചവയ്‌ക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ ഉയർന്ന ചില ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗമാണ് ചില ഇന്ത്യൻ സിനിമാപ്രേമികളെ അസ്വസ്ഥരാക്കിയത്.

'ഓപ്പൺഹൈമർ' ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഇവർ ചിത്രത്തിനെതിരെ ഉയർത്തുന്ന ആരോപണം. ചിത്രത്തില്‍ ഓപ്പൺഹൈമർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിലിയൻ മർഫി മറ്റൊരു കഥാപാത്രമായ ജീൻ ടാറ്റ്ലോക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കേ ഭഗവത് ഗീത വായിക്കുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉടലെടുത്തിരിക്കുന്നത്.

  • MOVIE OPPENHEIMER’S ATTACK ON BHAGWAD GEETA

    Press Release of Save Culture Save India Foundation

    Date: July 22, 2023

    It has come to the notice of Save Culture Save India Foundation that the movie Oppenheimer which was released on 21st July contains scenes which make a scathing… pic.twitter.com/RmJI0q9pXi

    — Uday Mahurkar (@UdayMahurkar) July 22, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രസ്‌തുത സീനിലെ ഭഗവത് ഗീത വായിക്കുന്ന രംഗം ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നു എന്നും ലോകമെമ്പാടും പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിന്ന് ആ രംഗം ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്‍റെ (Save Culture Save India Foundation) സ്ഥാപകൻ ഉദയ് മഹുക്കർ (Uday Mahurkar) രം​ഗത്തെത്തി. ഇന്ത്യൻ ഗവൺമെന്‍റ് ഇൻഫർമേഷൻ കമ്മിഷണറായി നിയമിച്ച പത്രപ്രവർത്തകൻ കൂടിയാണ് ഉദയ് മഹുർക്കർ.

വിഷയത്തിൽ ഉദയ് മഹുർക്കർ സംവിധായകൻ ക്രിസ്റ്റഫർ നോളന് ഒരു തുറന്ന കത്തും എഴുതിയിട്ടുണ്ട്. ഇന്‍റിമേറ്റ് സീക്വൻസിനിടെ ഭഗവദ് ഗീതയെ കുറിച്ചുള്ള പരാമർശം നിരവധി ഇന്ത്യൻ സിനിമാപ്രേമികളെ രോഷാകുലരാക്കിയതായാണ് അദ്ദേഹം പറയുന്നത്.

'ഹിന്ദുമതത്തെ വ്രണപ്പെടുത്തുന്ന ഒരു രംഗം 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിൽ ഉൾപ്പെട്ടതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭഗവദ് ഗീത എന്നത് ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ്. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാർത്ഥവും ശ്രേഷ്‌ഠവുമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന എണ്ണമറ്റ സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും ഇതിഹാസങ്ങൾക്കും ഗീത പ്രചോദനമാണ്.

ഒരു ശാസ്‌ത്രജ്ഞന്‍റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രത്തില്‍ ഇത്തരം ഒരു ഈ അനാവശ്യ രംഗം ഉൾപ്പെടുത്തിയതിന് പിന്നിലെ പ്രചോദനവും യുക്തിയും നമുക്കറിയില്ല. എന്നാൽ ഇത് ഒരു ബില്യണോളം വരുന്ന, സഹിഷ്‌ണുതയുള്ള ഹിന്ദുക്കളുടെ മതവിശ്വാസങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അതിനാൽ ലോകമെമ്പാടുമുള്ള സിനിമയിൽ നിന്ന് ഈ രംഗം ഒഴിവാക്കണം. ഈ അപ്പീൽ അവഗണിച്ചാൽ അത് ഇന്ത്യൻ സിവിലൈസേഷനോടുള്ള ബോധപൂർവമായ ആക്രമണമായി കണക്കാക്കുകയും ചെയ്യും' - സംഘടനയെ പ്രതിനിധീകരിച്ച് ഉദയ് മഹുർക്കർ നോളന് എഴുതിയ കത്തിൽ പറയുന്നു. ഇത് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ട്വിറ്ററിലും ചിത്രത്തിലെ രംഗത്തിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്. സെൻസർ ബോർഡ് എങ്ങനെയാണ് ഈ രംഗത്തിന് അനുമതി നൽകിയെതെന്നാണ് പലരും ചോദിക്കുന്നത്. ചില ട്വിറ്റർ ഉപയോക്താക്കൾ ചിത്രം ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്‌തു. മറ്റുചിലർ സിനിമയുടെ ടിക്കറ്റുകൾ കൂട്ടത്തോടെ റദ്ദാക്കുകയും ചെയ്‌തു.

മഹുർക്കറുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടും നിരവധി പേർ ട്വിറ്ററിൽ 'ഓപ്പൺഹൈമറി'ൽ നിന്ന് രം​ഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 'ഇത് നമ്മുടെ സംസ്‌കാരത്തെയും ഇന്ത്യൻ സെൻസർ ബോർഡിന്‍റെ അംഗീകാരത്തെയും അപമാനിക്കാനുള്ള തീവ്ര ശ്രമമാണ്. ഈ സിനിമ നിരോധിക്കുക' - ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഇങ്ങനെ എഴുതി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂറിനെയും പലരും വിമർശിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യൻ ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനമാണ് പൂർണമായും 70 എംഎം ഐമാക്‌സ് കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയുമായി എത്തിയ 'ഓപ്പൺഹൈമർ' കാഴ്‌ചവയ്‌ക്കുന്നത്. ആദ്യ ദിനം തന്നെ 13.50 കോടിയോളം രൂപയാണ് ഇന്ത്യൻ തിയേറ്ററുകളിൽ നിന്ന് 'ഓപ്പൺഹൈമർ' സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.