മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ആസിഫ് അലി നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കാസർഗോൾഡ്'. മൃദുൽ നായർ സംവിധാനം ചെയ്‌ത ഈ ചിത്രം ഗോൾഡ് വേട്ടയുടെ കഥയാണ് പറഞ്ഞത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ് (Asif Ali's 'Kasargold' OTT Release).
ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് 'കാസർഗോൾഡ്' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക (Kasargold in Netflix). ഒക്‌ടോബർ 13ന് ചിത്രം ഒടിടി സ്‌ട്രീമിംഗ് ആരംഭിക്കും ('Kasargold' Heading For Digital Premiere). മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം ലഭ്യമാകും.
വൻ വിജയം കൊയ്‌ത 'ബിടെക്' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിച്ച ചിത്രമായിരുന്നു 'കാസർഗോൾഡ്'. സെപ്റ്റംബർ 15 നാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്‌ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്പോഴാണ് 'കാസർഗോൾഡ്' ഒടിടിയിലേക്ക് എത്തുന്നത്.
സംവിധായകൻ മൃദുൽ നായർ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും. സണ്ണി വെയിനും വിനായകനുമാണ് ചിത്രത്തിൽ ആസിഫലിക്കൊപ്പം മുഖ്യ വേഷങ്ങളിൽ എത്തുന്നത്. രജനികാന്ത് നായകനായെത്തിയ 'ജയിലർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനായകൻ പ്രധാന വേഷത്തിൽ അണിനിരന്ന ചിത്രം കൂടിയാണിത്.
മുഖരി എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് 'കാസർഗോൾഡി'ന്‍റെ നിർമാണം. യൂഡ്‌ളി ഫിലിംസും ഈ സിനിമയുടെ നിർമാണ പങ്കാളിയാണ്. 'പടവെട്ട്', 'കാപ്പ' എന്നിവയ്‌ക്ക് ശേഷം യൂഡ്‌ളി ഫിലിംസ് നിർമിച്ച ചിത്രമാണിത്.
മാളവിക ശ്രീനാഥ്, പി പി കുഞ്ഞികൃഷ്‌ണൻ, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്‌ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി ഉൾപ്പടെ അഞ്ചോളം പ്രഗത്ഭ ഫൈറ്റ് മാസ്റ്റേഴേസ് ആണ്.
മമ്മൂട്ടി വൈഎസ്‌ആര്‍ ആയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജീവയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പൊളിറ്റിക്കല്‍ ഡ്രാമ 'യാത്ര 2'വിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Yatra 2 First Look Poster) റിലീസ് ചെയ്‌തു. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.
മമ്മൂട്ടിയും ജീവയുമാണ് 'യാത്ര 2' ഫസ്‌റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പടുന്നത്. മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ 'യാത്ര 2' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. 2024 ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും (Yathra 2 release).