ETV Bharat / entertainment

ആസിഫ് അലി നായകനായി 'എ രഞ്ജിത്ത് സിനിമ' ; ത്രില്ലടിപ്പിച്ച് ട്രെയിലർ - Asif Ali upcoming movies

A Ranjith Cinema Trailer Out : നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.

ആസിഫ് അലി നായകനായി എ രഞ്ജിത്ത് സിനിമ  ആസിഫ് അലി  ആസിഫ് അലിയുടെ എ രഞ്ജിത്ത് സിനിമ  എ രഞ്ജിത്ത് സിനിമ  ത്രില്ലടിപ്പിച്ച് എ രഞ്ജിത്ത് സിനിമ ട്രെയിലർ  Asif Ali Starrer A Ranjith Cinema Trailer Out  Asif Ali Starrer A Ranjith Cinema  A Ranjith Cinema Trailer Out  A Ranjith Cinema  Asif Ali new movie  Asif Ali upcoming movies  new malayalam movies
Asif Ali Starrer A Ranjith Cinema Trailer Out
author img

By ETV Bharat Kerala Team

Published : Nov 5, 2023, 12:49 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ആസിഫ് അലി നായകനാകുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Asif Ali Starrer A Ranjith Cinema Trailer Out). നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറെ നിഗൂഢതകൾ പേറുന്ന, ത്രസിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. പ്രേക്ഷക പ്രിയ താരം നിവിൻ പോളിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്‌തത്.

സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ട്രെയിലർ മികച്ച പ്രതികരണം നേടുകയാണ്. ആസിഫ് അലിയ്‌ക്ക് പുറമെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ കാണികളെ ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലർ.

  • " class="align-text-top noRightClick twitterSection" data="">

ഒരു റൊമാന്‍റിക് ഫാമിലി ത്രില്ലർ ചിത്രമായ 'എ രഞ്ജിത്ത് സിനിമ'യിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ പി (ഉസ്‌താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേഷ്, ജയകൃഷ്‌ണൻ, മുകുന്ദൻ, കൃഷ്‌ണ, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസി ഗിഫ്റ്റ്, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരും അണിനിരക്കുന്നു. ലൂമിനസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

READ ALSO: ആസിഫ് അലിയുടെ 'എ രഞ്ജിത്ത് സിനിമ'; ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്‌തു

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും മറ്റ് പോസ്റ്ററുകളുമെല്ലാം ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തത്. മഞ്ജു വാര്യർ പുറത്തുവിട്ട സിനിമയിലെ വനിത താരങ്ങളെ പരിചയപ്പെടുത്തുന്ന പോസ്‌റ്ററും കയ്യടി നേടിയിരുന്നു.

READ ALSO: Asif Ali Starrer A Ranjith Cinema : ആസിഫ് അലിയുടെ 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ ഈണം പകരുന്നു. നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് ആണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, കല - അഖിൽ രാജ് ചിറയിൽ, കോയാസ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, വസ്‌ത്രാലങ്കാരം - വിപിൻ ദാസ്, സ്റ്റിൽസ് - നിദാദ്, ശാലു പേയാട്, പരസ്യകല - കോളിൻസ് ലിയോഫിൽ, പി ആർ ഒ - എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.