ETV Bharat / entertainment

കല സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം.

author img

By

Published : Jan 6, 2023, 10:04 AM IST

art director sunil babu passess away  art director sunil babu passed away  art director sunil babu  sunil babu death  sunil babu  cinema production designer sunil babu  varisu art director  കല സംവിധായകൻ സുനിൽ ബാബു അന്തരിച്ചു  കല സംവിധായകൻ സുനിൽ ബാബു  കല സംവിധായകൻ സുനിൽ ബാബു മരണം  കല സംവിധായകൻ സുനിൽ ബാബു മരിച്ചു  സിനിമ പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു  സുനിൽ ബാബു  സുനിൽ ബാബു മരിച്ചു  സുനിൽ ബാബു വാരിസ് കല സംവിധായകൻ  സുനിൽ ബാബു അന്തരിച്ചു  സുനിൽ ബാബുവിന്‍റെ മരണം  മരണം
സുനിൽ ബാബു

എറണാകുളം: പ്രമുഖ സിനിമ പ്രൊഡക്ഷൻ ഡിസൈനറും കല സംവിധായകനുമായ സുനിൽ ബാബു(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്‌ച രാത്രി പതിനൊന്ന് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൂന്ന് ദിവസം മുമ്പ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അനന്തഭദ്രത്തിലെ കല സംവിധാനത്തിന് മികച്ച കല സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സുനിലിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകൾ ഉൾപ്പെടെ നൂറോളം സിനിമകളുടെ കല സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. മല്ലപ്പള്ളി സ്വദേശിയായ സുനിൽ രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. പ്രേമയാണ് ഭാര്യ. ഏക മകൾ ആര്യ സരസ്വതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.