ETV Bharat / entertainment

Arijit Singh Clicks Anushka Sharma Pics: 'ശോഭ ചിരിക്കുന്നില്ലേ..?' ഇന്ത്യ പാക് പോരാട്ടത്തിനിടെ അനുഷ്‌ക ശര്‍മയുടെ ചിത്രങ്ങൾ പകർത്തി അരിജിത് സിങ് - ഇന്ത്യ പാക് പോരാട്ടം

Arijit Singh requesting Anushka Sharma for a picture: ശനിയാഴ്‌ച നടന്ന ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ അനുഷ്‌ക ശർമയും അരിജിത് സിങ്ങും ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു. അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെ മത്സരാവേശത്തിനിടയിൽ അനുഷ്‌ക ശർമയുടെ ചിത്രം അരിജിത് സിങ് പകർത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ.

Anushka Sharma Arijit Singh  Arijit Singh Anushka Sharma video from world cup  India vs pakistan world cup 2023 match  world cup 2023  അനുഷ്‌ക ശർമ  അരിജിത് സിങ്  അനുഷ്‌ക ശർമ ഏകദിന ലോകകപ്പ്  അനുഷ്‌ക ശര്‍മയുടെ ഫോട്ടോയെടുത്ത് അരിജിത് സിങ്  ഇന്ത്യ പാക് പോരാട്ടം  ലോകകപ്പ് 2023
Arijit Singh Clicks Anushka Sharma Pics
author img

By ETV Bharat Kerala Team

Published : Oct 15, 2023, 1:40 PM IST

കദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ പാക് ഗ്ലാമര്‍ പോരാട്ടത്തിനിടെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെ (Anushka Sharma) ചിത്രങ്ങള്‍ പകര്‍ത്തി ഗായകന്‍ അരിജിത് സിങ് (Arijit Singh). ഇന്നലെ (ഒക്‌ടോബർ 15) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു.

പ്രമുഖ ഗായകന്‍ അരിജിത് സിങ്ങൊരുക്കിയ സംഗീത വിരുന്നിന് ശേഷമായിരുന്നു അഹമ്മദാബാദില്‍ ഇന്ത്യ പാക് പോരിന് ടോസ് വീണത്. അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെ ആവേശത്തിനും ആരവത്തിനും ഇടയിൽ അനുഷ്‌ക ശർമയുടെ ചിത്രം അരിജിത് സിങ് പകർത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അരാധക പേജുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, അനുഷ്‌ക ഇരിക്കുന്നതിന്‍റെ തൊട്ടടുത്ത പോഡിയത്തിലാണ് അരിജിത് സിങ് നിൽക്കുന്നത്. തുടർന്ന് താൻ ഒരു ഫോട്ടോ എടുക്കുകയാണെന്നും അനുഷ്‌കയോട് ചിത്രത്തിനായി പോസ് ചെയ്യാൻ ആവശ്യപ്പെടുന്നതും താരം പുഞ്ചിരിയോടെ അത് ചെയ്യുന്നതും കാണാം. വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also read: Cricket World Cup 2023 Points Table: 'ഇരട്ടി മധുരം' പാക് പടയെ തകര്‍ത്ത വിജയം, കിവീസിനെ മറികടന്ന് പോയിന്‍റ് പട്ടികയിലും ഇന്ത്യ ഒന്നാമത്

ഇന്നലെ നടന്ന പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത് (India vs Pakistan Match Result). അഹമ്മദാബാദില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ (Rohit Sharma) പാകിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാബർ അസമും (Babar Azam) കൂട്ടരും 42.5 ഓവറില്‍ 191 റണ്‍സില്‍ ഓള്‍ഔട്ട് ആയി.

50 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം ആയിരുന്നു പാകിസ്ഥാൻ ടോപ്പ് സ്‌കോറർ. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെയും (86 റൺസ്) ശ്രേയസ് അയ്യരുടെയും (53 നോട്ടൗട്ട്) വെടിക്കെട്ട് അർധസെഞ്ചവറികളാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം നേടിക്കൊടുത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറിൽ ഇന്ത്യ മറികടന്നു.

ലോകകപ്പിലെ തുടർച്ചയായ മൂന്നാമത്തെ ജയമായിരുന്നു ഇന്ത്യയുടേത്. നിലവിൽ ആറ് പോയിന്‍റുള്ള ടീം ഇന്ത്യയാണ് ലോകകപ്പ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് (Cricket World Cup 2023 Points Table). ഇന്ത്യയ്‌ക്ക് 1.82 ആണ് നെറ്റ് റണ്‍റേറ്റ്. ന്യൂസിലന്‍ഡാണ് (New Zealand) പോയിന്‍റ്‌സ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്.

Also read: Wasim Akram Criticizes Babar Azam : പാക് തോല്‍വിക്ക് ശേഷം കോലിയുടെ 'സ്നേഹസമ്മാനം' സ്വീകരിച്ച് ബാബര്‍ അസം, പൊട്ടിത്തെറിച്ച് വസീം അക്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.