അജു വര്‍ഗീസ് (Aju Varghese), അനൂപ് മേനോന്‍ (Anoop Menon), ചന്തു നാഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഫീനിക്‌സ്' (Phoenix). വിഷ്‌ണു ഭരതന്‍ (Vishnu Bharathan) സംവിധാനം ചെയ്‌ത ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് (Phoenix OTT Release).
ഇന്ന് (ഡിസംബര്‍ 22) മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‌ട്രീമിങ് ആരംഭിച്ചത് (Phoenix on Amazon Prime video). ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍. നവംബര്‍ 17ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ എത്തുന്നത്.
Also Read: അഞ്ച് പേര്‍ക്കൊപ്പം ആറാമന്‍റെ നിഴല്‍; നിഢൂഗത ഉണര്‍ത്തി ഫീനിക്‌സ് പോസ്‌റ്റര്‍
യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് (Midhun Manuel Thomas) ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. മിഥുന്‍ മാനുവലിന്‍റെ ആദ്യ ഹൊറര്‍ ത്രില്ലര്‍ കൂടിയാണ് ഫീനിക്‌സ്. സുരേഷ് ഗോപി - ബിജു മേനോന്‍ ചിത്രം 'ഗരുഡന്' ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് 'ഫീനിക്‌സ്'. സംവിധായകന്‍ വിഷ്‌ണു ഭരതനാണ് സിനിമയുടെ കഥയും രചിച്ചത്.
ഡോ. റോണി രാജ്, അജിത് തലപ്പിള്ളി, അജി ജോൺ, നിജില കെ ബേബി, ആശ അരവിന്ദ്, സിനി ഏബ്രഹാം, അബ്രാം രതീഷ്, ജെസ് സ്വീജൻ, അജി ജോണ്‍, രഞ്‍ജ്‍നി, ആരാധ്യ, രാജൻ, പോള്‍ ഡി ജോസഫ്, ഫേവര്‍ ഫ്രാൻസിസ്, രാഹുല്‍ നായര്‍ ആര്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നു.
ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ എന്‍ ആണ് സിനിമയുടെ നിര്‍മാണം. 21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ വിജയത്തിന് ശേഷമുള്ള ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം ആല്‍ബിയും നിതീഷ് കെടിആര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. വിനായക് ശശികുമാര്‍ ഗാനരചനയില്‍ സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. സംവിധായകന്‍ വിഷ്‌ണു ഭരതന്‍റേതാണ് കഥ. ബിഗില്‍ ബാലകൃഷ്‌ണന്‍ മൂലകഥയും നിര്‍വഹിച്ചു (Phoenix cast and crew members).
ചീഫ് അസോസിയേറ്റ് - രാഹുല്‍ ആര്‍ ശര്‍മ, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യും - ഡിനോ ഡേവിഡ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറകാട്ടിരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷിനോജ് ഓടാണ്ടിയില്‍, സ്‌റ്റില്‍സ് - റിച്ചാര്‍ഡ് ആന്‍റണി, പരസ്യകല - യെല്ലോടൂത്ത്, പിആര്‍ഒ - മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.