Alphonse Puthren request to Kerala Governor: അന്ധവിശ്വാസ കൊലപാതകങ്ങളിലും ഷാരോണ്‍ വധ കേസിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. രണ്ടു കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്ന് അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
Alphonse Puthren Facebook post: സാധാരണയായി ആളുകള്‍ ദൈവത്തോടാണ് പ്രാര്‍ഥിക്കാറുള്ളതെന്നും ഇവിടെ താന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയാണെന്നും സംവിധായകന്‍ കുറിച്ചു. 'ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധ വിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധക്കേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.
ആര്‍ട്ടിക്കിള്‍ 161 പറയുന്നത് ഗവര്‍ണറുടെ അധികാരത്തെ കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നു കാണാന്‍ ആളുകള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, ഇവിടെ ഞാന്‍ പരേതനായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അങ്ങയോട് പ്രാര്‍ഥിക്കുകയും അപേക്ഷിക്കുകയാണ്.' -അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
Also Read: 'അത് വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട് പറയണോ'? മേജര്‍ രവിയോട് അല്‍ഫോന്‍സ് പുത്രന്‍