ETV Bharat / entertainment

ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചല്ല പ്രശ്‌നം പരിഹരിക്കേണ്ടത്; ഷൈൻ ടോം ചാക്കോക്കെതിരെ ഹരീഷ് പേരടി - mollywood

പ്രമോഷന് പങ്കെടുക്കാതിരുന്ന നടി സംയുക്തക്കെതിരെയുള്ള ഷൈനിൻ്റെ വാക്കുകളെ വിമർശിച്ച് ഹരീഷ് പേരടി. നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കെണ്ടതെന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

Harish Peradi  Shine tom chacko  shine tom chako  actor Harish Peradi  Shines words against actress Samyukta  actress Samyukta  actress Samyukta menon  samyukta menon  ഷൈൻ ടോം ചാക്കോക്കെതിരെ ഹരീഷ് പേരടി  ഹരീഷ് പേരടി  ഷൈൻ ടോം ചാക്കോ  നികൃഷ്ടമായ ആണ്‍ കോമാളിത്തം  ഹരീഷ് പേരടിയുടെ പ്രതികരണം  പ്രമോഷൻ  ഷൈൻ ടോം ചാക്കോ  boomerang  ബൂമറാങ്ങ്  ആണ്‍ കോമാളിത്തം  mollywood  mollywood news
ഷൈൻ ടോം ചാക്കോക്കെതിരെ ഹരീഷ് പേരടി
author img

By

Published : Feb 23, 2023, 9:18 AM IST

ഷൈൻ ടോം ചാക്കോ, സംയുക്ത എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബൂമറാങ്'ൻ്റെ പ്രമോഷന് പങ്കെടുക്കാതിരുന്ന നടി സംയുക്തയുടെ നടപടിക്കെതിരെ ഷൈന്‍ ടോം ചാക്കോ രംഗത്ത് വന്നിരുന്നു. ജാതിപ്പേരായ മേനോന്‍ ഒഴിവാക്കാനുള്ള സംയുക്തയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'എന്തുകൊണ്ട് സിനിമയുടെ പ്രമോഷന് വരുന്നില്ല, ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട് അല്ലാതെ ജാതിവാൽ മുറിച്ചതുകൊണ്ട് കാര്യമില്ല' എന്നായിരുന്നു ഷൈനിൻ്റെ പ്രതികരണം. ഷൈനിനെ കൂടാതെ സിനിമയുടെ നിർമ്മാതാവും നടിയെ വിമർശിച്ചിരുന്നു. 35 കോടിയുടെ സിനിമ ചെയ്യുകയാണ്, എനിക്ക് എൻ്റേതായ കരിയറുണ്ട് എന്നാണ് നടി പറഞ്ഞതെന്നാണ് നിർമ്മാതാവ് വിവരിച്ചത്.

ഷൈനിൻ്റെ പ്രസ്‌താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'നികൃഷ്‌ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കെണ്ടത്' ജാതിവാല്‍ മുറിച്ചു ധീരനിലപാടെടുത്ത സംയുക്തയുടെ നടപടിയെ ഹരീഷ് പേരടി പ്രശംസിക്കുകയും ചെയ്‌തു.

'ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്.. നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല...സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..??' എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.